പാർക്ക് ചെയ്ത കാറിൽ മോഷണം; 800 കുവൈറ്റ് ദിനാർ നഷ്ടപ്പെട്ടെന്ന് പരാതി

  • 25/06/2024


കുവൈത്ത് സിറ്റി: തൻ്റെ കാറിൽ നിന്ന് ഏകദേശം 800 കുവൈത്തി ദിനാർ മോഷ്ടിക്കപ്പെട്ടതായി പരാതി നൽകി കുവൈത്തി പൗരൻ. ജഹ്‌റയിലെ ഒരു വെഡ്ഡിം​ഗ് ഹാളിൽ പോയി തിരിച്ചെത്തിയപ്പോൾ മോഷ്ടാവ് തന്റെ കാറിൻ്റെ ചില്ല് തകർത്തായി കണ്ടെത്തുകയായിരുന്നുവെന്ന് പൗരന്റെ പരാതിയിൽ പറയുന്നു. കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Related News