ഫ്രഞ്ച് ഹെലികോപ്റ്റർ കരാർ: അവസാന ബാച്ച് കാരക്കൽ വിമാനം കുവൈത്തിൽ എത്തി

  • 27/06/2024


കുവൈത്ത് സിറ്റി: കുവൈത്ത് സായുധ സേനയുടെ കരുത്ത് കൂട്ടാനും വികസിപ്പിക്കാനുള്ള താൽപര്യം വ്യക്തമാക്കി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ്. ആയുധ-സൈനിക ഉപകരണങ്ങളുടെ മേഖലകളിലെ പുരോഗതിക്കൊപ്പം നിൽക്കുക എന്ന ലക്ഷ്യത്തോടെ കുവൈത്ത് മുന്നോട്ട് പോകുന്നത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാരക്കൽ വിമാനത്തിൻ്റെ അവസാന ബാച്ച് എത്തിച്ചേർന്നതുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കുവൈത്ത് സൈന്യത്തിന് 24 വിമാനങ്ങളും നാഷണൽ ഗാർഡിൻ്റെ ഹെലികോപ്റ്റർ വിഭാഗത്തിന് ആറ് വിമാനങ്ങളും ഉൾപ്പെടുന്നതായിരുന്നു ഫ്രഞ്ച് ഹെലികോപ്റ്റർ കരാർ. ആകെയുള്ള 30 വിമാനങ്ങളിൽ രണ്ട് വിമാനങ്ങളാണ് ഇപ്പോൾ അവസാന ബാച്ചിൽ എത്തിയത്. വ്യോമയാന സംവിധാനത്തിൻ്റെ നവീകരണം കുവൈത്ത് വ്യോമസേനയിൽ വലിയ പരിവർത്തനം കൊണ്ടുവരുമെന്ന് അൽ യൂസഫ് വിശദീകരിച്ചു. ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ എല്ലാ കാര്യക്ഷമതയോടെയും നടത്തുന്നതിന് പുതിയ സംവിധാനങ്ങൾ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

Related News