ഇന്ന് രണ്ട് ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കുവൈത്ത്

  • 28/06/2024


കുവൈത്ത് സിറ്റി: വെള്ളിയാഴ്ച രണ്ട് ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾക്ക് കുവൈത്ത് സാക്ഷ്യം വഹിക്കുമെന്ന് അൽ അജ്‍രി സയൻ്റിഫിക് സെൻ്റർ അറിയിച്ചു. രണ്ടാമത്തെ സ്പ്രിംഗ് ചന്ദ്രനും ബുധൻ പോളക്സ് നക്ഷത്രവുമായുള്ള സംയോജനവുമാണ് സംഭവിക്കുക. ബുധൻ (സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം) ഒരേ ദിവസം മിഥുന രാശിയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായ പൊള്ളക്സ് നക്ഷത്രവുമായി ചേർന്ന് പ്രത്യക്ഷപ്പെടും. സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ പടിഞ്ഞാറോട്ട് രാത്രി 9:00 വരെ ആകാശത്ത് നഗ്നനേത്രങ്ങളോടെ അവ കാണാനാകും. സൂര്യനേക്കാൾ മൂന്നിരട്ടി വലുതും ഭൂമിയിൽ നിന്ന് 34 പ്രകാശവർഷം അകലെയുമുള്ള ഭീമാകാരമായ ഓറഞ്ച് നക്ഷത്രമാണ് പോളക്സ് എന്നും അൽ അജ്‍രി സയന്റിഫിക് സെന്റർ അറിയിച്ചു.

Related News