കുവൈത്തിലെ മയക്കുമരുന്ന് ആസക്തി കേസുകളുടെ എണ്ണത്തിൽ വർധന

  • 28/06/2024


കുവൈത്ത് സിറ്റി: മയക്കുമരുന്ന് ഉപയോ​ഗം കുറയ്ക്കുന്നതിലെ സുപ്രധാന മുന്നേറ്റങ്ങൾ ചൂണ്ടിക്കാട്ടി വൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസാർഡ്. കുവൈത്ത് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് പെട്രോളിയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ ജീവിതം നിങ്ങളുടെ തീരുമാനമാണ് എന്ന മുദ്രാവാക്യം ഉയർത്തിയാണ് ലോക ലഹരിവിരു​ദ്ധ ദിനം ആചരിച്ചത്.

ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമീദ് അൽ ദവാസ്, മയക്കുമരുന്നുമായി ബന്ധപ്പെട്ട വെല്ലുവിളികളെ ചെറുക്കുന്നതിന് കുവൈത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ അറിയിച്ചു. കഴിഞ്ഞ വർഷം ആസക്തി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കുടുംബങ്ങളിൽ 60 ശതമാനം വർധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗത്തിൻ്റെ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിന് ലക്ഷ്യമിട്ടുള്ള തുടർച്ചയായ ക്യാമ്പയിനുകൾ തുടരുന്നുണ്ടെന്നും ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസാർഡ് പറഞ്ഞു.

Related News