അ​ഗ്നി സുരക്ഷാ ചട്ടങ്ങൾ പാലിച്ചില്ല; കുവൈത്തിൽ 76 സ്ഥാപനങ്ങൾ പൂട്ടിച്ച് ഫയർഫോഴ്സ്

  • 28/06/2024


കുവൈത്ത് സിറ്റി: അ​ഗ്നി സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി പരിശോധനകൾ വ്യാപിപ്പിച്ച് ഫയർ ഫോഴ്സ്. കുവൈത്ത് ഫയർ ഫോഴ്സിലെ (കെഎഫ്എഫ്) ഫയർ പ്രിവൻഷൻ സെക്ടർ ഉദ്യോഗസ്ഥർ പൊതുജന സുരക്ഷ ഉറപ്പുനൽകുന്നതിനായി തുടർച്ചയായി പരിശോധന ക്യാമ്പയനുകളാണ് നടത്തുന്നത്. ഫയർ ഡിപ്പാർട്ട്‌മെൻ്റിൽ നിന്ന് ലൈസൻസ് ലഭിക്കാത്തതിൻ്റെ പേരിൽ കടകൾ, ഗാരേജുകൾ, റെസ്റ്റോറൻ്റുകൾ, നിക്ഷേപ കെട്ടിടങ്ങളുടെ ബേസ്‌മെൻ്റുകൾ, പൊതു വിപണികൾ, വ്യാവസായിക സൗകര്യങ്ങൾ എന്നിവയിലെ 76 യൂണിറ്റുകൾ കെഎഫ്എഫ് വ്യാഴാഴ്ച അടപ്പിച്ചു. നിയമലംഘനങ്ങൾക്ക് അഞ്ച് മുതൽ 50,000 കുവൈത്തി ദിനാർ വരെയാണ് പിഴ ഈടാക്കുന്നതെന്ന് ജഹ്‌റ ഗവർണറേറ്റിലെ ഫയർ പ്രിവൻഷൻ സെക്ടറിലെ ഇൻസ്പെക്‌ഷൻ സൂപ്പർവൈസർ ബ്രിഗേഡിയർ ഹസ്സൻ അൽ ഷമ്മാരി അറിയിച്ചു.

Related News