തൊഴിലാളികൾക്കായി റെസിഡൻഷ്യൽ സിറ്റി; മംഗഫ് തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചകളിൽ നിറയുന്നു

  • 28/06/2024


കുവൈത്ത് സിറ്റി: രാജ്യത്തെ നടുക്കി നിരവധി പ്രവാസികളുടെ ജീവൻ പൊലിഞ്ഞ മംഗഫ് തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ തൊഴിലാളികളുടെ റെസിഡൻഷ്യൽ സിറ്റി എന്ന ആവശ്യം കുവൈത്തിൽ വീണ്ടും ചർച്ചയാകുന്നു. ബാച്ചിലർ പ്രവാസി തൊഴിലാളികളുടെ പാർപ്പിട ആവശ്യങ്ങൾ പരിഹരിക്കുന്നതിനും റെസിഡൻഷ്യൽ ഏരിയകളിലെ തിരക്ക് ലഘൂകരിക്കുന്നതിനുമുള്ള അടിയന്തര നടപടി വേണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്. 

തൊഴിലാളികൾക്ക് മതിയായ ജീവിത സാഹചര്യങ്ങൾ, അവശ്യ സേവനങ്ങൾ, വിനോദ സൗകര്യങ്ങൾ എന്നിവ നൽകുന്നതിന് റെസിഡൻഷ്യൽ സിറ്റി സ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് വർഷങ്ങളായി ചർച്ചകൾ നടക്കുന്നതാണ്. മൂന്ന് വർഷം മുമ്പ് പൊതുമരാമത്ത് മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട ഏജൻസികളും പ്രാരംഭ പദ്ധതികൾ തയ്യാറാക്കിയിരുന്നെങ്കിലും, നടപ്പാക്കലിലേക്കുള്ള പുരോഗതി മാത്രം മന്ദഗതിയിലാണ്. ആരംഭിച്ച അതേ അവസ്ഥയിൽ തന്നെയാണ് പദ്ധതി ഇപ്പോഴുമുള്ളത്. കെവിഡ് 19 മഹാമാരിയുടെ സമയത്തെ നിയന്ത്രണങ്ങൾ ഈ പ്രശ്നം കൂടുതൽ സങ്കീർണമാക്കിയെങ്കിലും പ്രതിസന്ധിക്ക് പരിഹാരം മാത്രം ഉണ്ടായില്ല.

Related News