ജൂലൈ ഒന്നുമുതൽ കുവൈത്തിൽ റെസിഡൻസി നിയമലംഘകർക്കെതിരെയുള്ള കർശന പരിശോധന ക്യാമ്പയിൻ

  • 28/06/2024


കുവൈത്ത് സിറ്റി: ജൂൺ 30ന് ശേഷം റെസിഡൻസി നിയമലംഘകർക്കെതിരെയുള്ള കർശന പരിശോധന ക്യാമ്പയിൻ ആരംഭിക്കാൻ ആഭ്യന്തര മന്ത്രാലയം. നിയമലംഘകർക്ക് രാജ്യം വിടാനോ അവരുടെ റെസിഡൻസി സ്റ്റാറ്റസ് നിയമവിധേയമാക്കാനോ ഉള്ള സമയപരിധി രണ്ടാഴ്ചത്തേക്ക് നീട്ടിയത് ജൂൺ 30 ഞായറാഴ്ചയാണ് അവസാനിക്കുന്നത്. ഇത് ശേഷം യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. 

ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദേശപ്രകാരം സുരക്ഷ, റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റി​ഗേഷൻ, ക്രിമിനൽ ഇൻവെസ്റ്റി​ഗേഷൻ തുടങ്ങി വിവിധ വിഭാ​ഗങ്ങളുടെ പങ്കാളിത്തതോടെ എല്ലാ ​ഗവർണറേറ്റുകളിലും പരിശോധന വ്യാപിപ്പിക്കും. റെസിഡൻസി നിയമം ലംഘിക്കുന്നവരെ പൂർണമായി ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് വിപുലമായ സുരക്ഷാ ക്യാമ്പയിൻ. ഫാമുകളിലും ചാലറ്റുകളിലും വിദൂര പ്രദേശങ്ങളിലും പരിശോധനകൾ നടത്തും.

നിയമലംഘകർക്ക് അഭയം നൽകുന്നവർക്കെതിരെയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. സമയപരിധിക്ക് ശേഷം അറസ്റ്റ് ചെയ്യപ്പെടുകയോ അതോറിറ്റികൾക്ക് കീഴടങ്ങുകയോ ചെയ്യുന്ന നിയമലംഘകർക്കായി നാല് സൈറ്റുകൾ അനുവദിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.

Related News