നിയമലംഘനങ്ങൾ കണ്ടെത്തി: ഡെൻ്റൽ സെൻ്ററും പ്ലാസ്റ്റിക് സർജറി ക്ലിനിക്കും പൂട്ടിച്ചു

  • 28/06/2024


കുവൈത്ത് സിറ്റി: ഡെൻ്റൽ സെൻ്റർ അടച്ചുപൂട്ടാനും പ്ലാസ്റ്റിക് സർജറി സെൻ്ററിലെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും നടപടികൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി അറിയിച്ചു. മെഡിക്കൽ പരസ്യങ്ങൾ നിയന്ത്രിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങളും നിയന്ത്രണങ്ങളുടെ ലംഘനവും കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. കൂടുതൽ അന്വേഷണത്തിനായി രണ്ട് കേന്ദ്രങ്ങളും മെഡിക്കൽ ലയബിലിറ്റി അതോറിറ്റിക്ക് കൈമാറി.

പൗരന്മാർക്ക് നൽകുന്ന സേവനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉയർത്തിപ്പിടിക്കാൻ ആരോഗ്യ സൗകര്യങ്ങളുടെ തുടർച്ചയായ പരിശോധനകൾ നടത്തുമെന്നും ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും രാജ്യത്തുടനീളമുള്ള ആരോഗ്യ പരിപാലന മികവ് നിലനിർത്തുന്നതിനും ലക്ഷ്യമിട്ട് അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് മന്ത്രാലയത്തിൻ്റെ മുൻഗണനയാണെന്നും ആരോ​ഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.

Related News