റോഡുകളിലെ കുഴികൾ; സുപ്രധാന ചര്‍ച്ചകള്‍ നടത്തി പരിസ്ഥിതി കാര്യ സമിതി മേധാവി

  • 28/06/2024



കുവൈത്ത് സിറ്റി: തെരുവുകളിലെ അപകടകരമായ കുഴികൾ നികത്തുന്നതിനും ഉപയോഗിച്ച ടയറുകൾ ഉപയോഗിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചും ബന്ധപ്പെട്ട പതിനൊന്ന് കക്ഷികളുമായി ചർച്ച നടത്തിയതായി മുനിസിപ്പൽ കൗൺസിലിലെ പരിസ്ഥിതി കാര്യ സമിതി മേധാവി എഞ്ചിനീയർ ആലിയ അൽ ഫാർസി അറിയിച്ചു. ഈ വിഷയത്തിൽ അതിവേഗ പരിഹാരം കാണാനും പൊതുജന സുരക്ഷ ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്. കൂടാതെ, ടയർ തീപിടിത്തം കുറയ്ക്കുന്നതിലുള്ള അഗ്നിശമന സേനയുടെ പങ്കും കമ്മിറ്റി പരിശോധിച്ചു.

അൽ സാൽമി പ്രദേശത്ത് ഉപയോഗിച്ച ടയറുകൾ ക്രമരഹിതമായി നീക്കം ചെയ്യുന്നതിനെക്കുറിച്ചും കാലാകാലങ്ങളിൽ അവയിൽ തീ പടരുന്നതും ആരോഗ്യത്തിന് ഹാനികരമായ പുക പരക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടന്നു. കുവൈത്ത് ഉൾപ്പെടെയുള്ള ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലും പുനരുപയോഗത്തിലൂടെയും മാലിന്യ സംസ്കരണത്തിലൂടെയും മലിനീകരണം കുറയ്ക്കുന്നതിലും വലിയ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അല്‍ ഫാര്‍സി പറഞ്ഞു.

Related News