ജീവിക്കാൻ ഏറ്റവും മികച്ച ഗൾഫ്, അറബ് നഗരങ്ങൾ; കുവൈത്ത് മൂന്നാം സ്ഥാനത്ത്

  • 28/06/2024


കുവൈത്ത് സിറ്റി: ജീവിക്കാൻ ഏറ്റവും മികച്ച ഗൾഫ്, അറബ് നഗരങ്ങളില്‍ കുവൈത്ത് മൂന്നാം സ്ഥാനത്ത്. ആഗോളതലത്തിൽ 93-ാം സ്ഥാനത്താണ് കുവൈത്ത്. ഇക്കണോമിസ്റ്റ് ഇൻ്റലിജൻസ് യൂണിറ്റാണ് പട്ടിക തയാറാക്കിയത്. അബുദാബി ഗൾഫിലും അറബ് ലോകത്തും ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ 76-ാം സ്ഥാനത്തുമാണ്. 

ദുബായ് ആഗോളതലത്തിൽ 78-ാം സ്ഥാനത്ത് എത്തി. തുടർന്ന് കുവൈത്തും ദോഹ 101-ാം സ്ഥാനത്തുമാണ്. ദുബായ്, അബുദാബി, റിയാദ്, ജിദ്ദ എന്നിവയുൾപ്പെടെയുള്ള ഗൾഫ് നഗരങ്ങളുടെ റാങ്കിംഗ് ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ഉയർന്നിട്ടുണ്ട്. അബുദാബിയും ദുബായും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സുസ്ഥിര നിക്ഷേപം ഈ വളര്‍ച്ചയിൽ പ്രധാന ഘടകമായി.

Related News