ടെലികമ്മ്യൂണിക്കേഷൻ മേഖലാ വികസന സൂചികയിൽ കുവൈത്തിന് ഒന്നാം സ്ഥാനം

  • 29/06/2024


കുവൈത്ത് സിറ്റി: ഇൻ്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ പുറത്തിറക്കിയ 2024-ലെ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജി ഡെവലപ്‌മെൻ്റ് ഇൻഡക്‌സിൽ (ഐഡിഐ) തുടർച്ചയായി രണ്ടാം തവണയും കുവൈത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിദേശ നിക്ഷേപകർക്ക് രാജ്യത്ത് നിക്ഷേപം നടത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വൈദഗ്ധ്യം കൈമാറാനും ആത്മവിശ്വാസം നൽകുന്നതാണ് ഈ നേട്ടമെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) പറഞ്ഞു. ഇൻറർനെറ്റ് ഉപയോഗിക്കുന്ന വ്യക്തികളുടെ ശതമാനം 99.7 ശതമാനവും ഇൻ്റർനെറ്റ് ഉപയോഗിക്കുന്ന കുടുംബങ്ങളുടെ ശതമാനം 99.4 ശതമാനവും ആണെന്നാണ് ഐഡിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സുരക്ഷിതമായ രീതിയിൽ രാജ്യത്ത് ഇൻ്റർനെറ്റ് ഉപയോഗിക്കുന്നതിനുള്ള സാധ്യതയുടെ വ്യാപ്തിയും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

Related News