മെഗാ ഗൾഫ് റെയിൽവേ പദ്ധതി; അദിവേഗ നടപടികളുമായി കുവൈത്ത്

  • 29/06/2024


കുവൈത്ത് സിറ്റി: ജിസിസി അംഗരാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്‌ത മെഗാ ഗൾഫ് റെയിൽവേ പദ്ധതിയുമായി കുവൈത്ത് അതിവേഗം മുന്നോട്ട്. സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ, ഒമാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ ആറ് ജിസിസി അംഗരാജ്യങ്ങളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ഇതില്‍ കുവൈത്തിന്‍റെ ഭാഗം 2030 പൂര്‍ത്തിയാക്കാനുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മുഴുവൻ മേഖലയിലും സാമ്പത്തിക കുതിപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

പദ്ധതിയുമായി ബന്ധപ്പെട്ട് ജിസിസി റെയിൽവേ അതോറിറ്റി അടുത്തിടെ ഒരു നിർണായക നടപടി സ്വീകരിച്ചിരുന്നു. ജൂൺ ഏഴിന് കമ്പനികൾക്ക് ഒരു സമഗ്ര പ്രോജക്ട് പ്ലാൻ വികസിപ്പിക്കാനും റെയിൽവേയുടെ പ്രവർത്തന വശങ്ങൾ പരിശോധിക്കാനും ലേലനടപടികളാണ് ആരംഭിച്ചത്. ബിഡ്ഡുകൾ സമർപ്പിക്കാൻ ജൂലൈ ഏഴു വരെ സമയം അനുവദിച്ചിട്ടുണ്ട്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിൻ കുവൈത്തിൽ നിന്ന് റിയാദിലേക്ക് യാത്ര ചെയ്യാൻ 150 മിനിറ്റ് മാത്രമേ എടുക്കൂ എന്ന് സെന്‍റര്‍ ഫോർ ഗവൺമെന്‍റ് കമ്മ്യൂണിക്കേഷൻ അറിയിച്ചു.

Related News