കടുത്ത സ്തംഭനാവസ്ഥയ്ക്ക് ശേഷം വീണ്ടെടുക്കലിൻ്റെ സൂചനകൾ കാണിച്ച് കുവൈത്ത് എക്‌സ്‌ചേഞ്ച് മാർക്കറ്റ്

  • 29/06/2024


കുവൈത്ത് സിറ്റി: മാസങ്ങൾ നീണ്ട കടുത്ത സ്തംഭനാവസ്ഥയ്ക്ക് ശേഷം വീണ്ടെടുക്കലിൻ്റെ ഘട്ടത്തിലേക്ക് കടന്ന് 
കുവൈത്ത് എക്‌സ്‌ചേഞ്ച് മാർക്കറ്റ്. സമീപ വർഷങ്ങളിൽ വളരെ സജീവമായ കരിഞ്ചന്ത മാഫിയയുടെ വളർച്ചയാണ് ഈ സ്തംഭനാവസ്ഥയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഈജിപ്ഷ്യൻ കരിഞ്ചന്തയിൽ ഡോളറിൻ്റെ വില കുത്തനെ ഉയർന്നതോടെ അവരുടെ പ്രവർത്തനവും വളര്‍ച്ച കൈവരിച്ചിരുന്നു. ഈ സാഹചര്യം ഈജിപ്ഷ്യൻ തൊഴിലാളികളിൽ നിന്നുള്ള പണമയയ്ക്കലിനെ കൂടുതലായി ആശ്രയിക്കുന്ന പ്രാദേശിക എക്സ്ചേഞ്ച് കമ്പനികളെ പ്രത്യേകിച്ച് ബാധിച്ചു. 

ഈജിപ്തിൽ ഡോളറിൻ്റെ വില ഏകദേശം 70 ഈജിപ്ഷ്യൻ പൗണ്ടായി ഉയർന്നപ്പോൾ, ബാങ്കുകളിലെ ഔദ്യോഗിക വിനിമയ നിരക്ക് ഏകദേശം 30 പൗണ്ടായിരുന്നു. ഈ പൊരുത്തക്കേട് കുവൈത്ത് ഉൾപ്പെടെയുള്ള വലിയ ഈജിപ്ഷ്യൻ തൊഴിലാളികളുള്ള അറബ് രാജ്യങ്ങളിൽ അനധികൃത കറൻസി വ്യാപാരത്തിൽ കുതിച്ചുചാട്ടത്തിന് കാരണമായി. പല പ്രാദേശിക അംഗീകൃത എക്സ്ചേഞ്ച് ഓഫീസുകളും കമ്പനികളും 2023 ൻ്റെ രണ്ടാം പകുതി മുതൽ 2024 ൻ്റെ ആദ്യ പാദം വരെ ഏതാണ്ട് പാപ്പരായ അവസ്ഥയിലേക്ക് മാറിയിരുന്നു. ചില കമ്പനികൾ അവരുടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്ന നിലയിലേക്കും കാര്യങ്ങൾ എത്തിയിരുന്നു.

Related News