കുവൈത്ത് 90 മാധ്യമ ലൈസൻസുകൾ പിൻവലിച്ചു

  • 29/06/2024


കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 80 മാധ്യമസ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷനു റഫർ ചെയ്യുകയും 90 ഇലക്ട്രോണിക് പത്രങ്ങളുടെ ലൈസൻസ് പിൻവലിക്കുകയും ചെയ്തു. പ്രസിദ്ധീകരണവും അച്ചടിയും സംബന്ധിച്ച് പ്രസക്തമായ നിയമങ്ങൾ അനുസരിച്ചാണ് ഇത്തരം നടപടികൾ സ്വീകരിച്ചതെന്ന് ഇൻഫർമേഷൻ മന്ത്രാലയം വിശദീകരിച്ചു. മാധ്യമ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് ചുമതലപ്പെടുത്തിയ കമ്മറ്റി വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, പത്രങ്ങൾ, ടെലിവിഷൻ ചാനലുകൾ എന്നിവ നിരീക്ഷിച്ച് ലംഘനങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കുന്നുണ്ട്. റിപ്പോർട്ടിംഗിൽ കൃത്യത, സത്യസന്ധത, വിശ്വാസ്യത എന്നിവയുടെ തത്വങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകതയും മന്ത്രാലയം ചൂണ്ടിക്കാട്ടി.

Related News