ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ ഏറ്ററ്വും പുതിയ ക്യാമറ സംവിധാനം സജീവമാക്കി കുവൈത്ത്

  • 29/06/2024


കുവൈത്ത് സിറ്റി: ട്രാഫിക് ലൈറ്റുകൾക്കും ജം​ഗ്ഷനുകൾക്കും സമീപം വാഹനമോടിക്കുന്നവരുടെ ചിത്രങ്ങൾ പകർത്താൻ സിക്സ്ത് ജിൻേറഷൻ ക്യാമറ സംവിധാനം സജീവമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ (ജിടിഡി) ഓപ്പറേഷൻസ് യൂണിറ്റ് ഈ ക്യാമറകൾ ഉപയോ​ഗിച്ച് ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യും. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ ആറാം തലമുറയിലെ ക്യാമറകൾ നിരീക്ഷിക്കും. 

നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാനുള്ള ചുമതല ഓപ്പറേഷൻ യൂണിറ്റിനാണ്. ഓരോ മണിക്കൂറിലും 100 ട്രാഫിക് ലംഘനങ്ങൾ കൺട്രോൾ യൂണിറ്റ് രേഖപ്പെടുത്തും. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക എന്നിവ ഉൾപ്പെടെയാണിത്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വർഷം 186,000 ആയെന്നും ട്രാഫിക്ക് വിഭാ​ഗം വ്യക്തമാക്കി.

Related News