റുമൈതിയ പ്രദേശത്ത് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി

  • 29/06/2024


കുവൈത്ത് സിറ്റി: ‌റുമൈതിയ പ്രദേശത്ത് താമസിക്കുന്ന ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസിൽ ജീവനക്കാരിയായ കുവൈത്തി പൗരയെ കൊലപ്പെടുത്തി. മറ്റൊരു കുവൈത്തി പൗരനാണ് സംഭവത്തിൽ അറസ്റ്റിലായത്. കുറ്റകൃത്യത്തിൻ്റെ കാരണങ്ങൾ കണ്ടെത്തുന്നതിനും അറസ്റ്റിലായ ആൾ മാത്രമാണോ കുറ്റകൃത്യം ചെയ്തതെന്ന് സ്ഥിരീകരിക്കുന്നതിനും കൂട്ടാളികൾ ഉണ്ടോ എന്ന് അറിയുന്നതിനും അന്വേഷണം തുടരുകയാണ്. മർദ്ദനത്തിൻ്റെയും അടയാളങ്ങൾ ശരീരത്തിൽ വ്യക്തമാണ്. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെയും അണ്ടർ സെക്രട്ടറി ഹമീദ് അൽ ദവാസ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്റെയും മേൽനോട്ടത്തിൽ റെക്കോർഡ് സമയത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related News