കുവൈറ്റ് റേഡിയോ പ്രോഗാം 'നമസ്തേ കുവൈറ്റ്' ഹിന്ദി പ്രോഗ്രാമിനെ അഭിനന്ദിച്ച് നരേന്ദ്രമോദി

  • 30/06/2024


കുവൈറ്റ് സിറ്റി : പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ ജനപ്രിയ റേഡിയോ പരിപാടിയായ 'മൻ കി ബാത്ത്' പുനരാരംഭിച്ചപ്പോൾ, കുവൈറ്റ് നാഷണൽ റേഡിയോയിൽ ഹിന്ദി ഭാഷാ പരിപാടിയായ 'നമസ്തേ കുവൈറ്റ്' ആരംഭിച്ചതിന് കുവൈറ്റ് സർക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു.

ലോകമെമ്പാടുമുള്ള ഇന്ത്യൻ സംസ്‌കാരത്തിൻ്റെയും പൈതൃകത്തിൻ്റെയും വ്യാപനം ഉയർത്തിക്കാട്ടി, കുവൈറ്റ് സർക്കാർ അതിൻ്റെ ദേശീയ റേഡിയോയിൽ ഹിന്ദിയിൽ ഒരു പ്രത്യേക പരിപാടി ആരംഭിച്ചിട്ടുണ്ടെന്നും ഈ “അത്ഭുതകരമായ സംരംഭം ആരംഭിച്ചതിന് രാജ്യത്തെ സർക്കാരിനും ജനങ്ങൾക്കും നന്ദി പറയുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പറഞ്ഞു. " കുവൈറ്റ് റേഡിയോയിൽ എല്ലാ ഞായറാഴ്ചകളിലും FM 93.3, AM 96.3 എന്നിവയിൽ ആദ്യത്തെ ഹിന്ദി റേഡിയോ പ്രക്ഷേപണം ആരംഭിച്ചു.

Related News