കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം; മെച്ചപ്പെട്ട നിരീക്ഷണവുമായി കുവൈത്ത്

  • 30/06/2024


കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ, ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്ന അപകടസാധ്യതകൾ എന്നിവയെ കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും തീവ്രവാദ ധനസഹായവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ വർധിപ്പിക്കേണ്ടതുണ്ടെന്നും ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്). ഇതുമായി ബന്ധിപ്പിച്ചിട്ടുള്ളതോ ആയുധങ്ങൾക്ക് ധനസഹായം നൽകുന്നതോ കണ്ടെത്തിയാൽ സ്വത്തുക്കൾ കാലതാമസമില്ലാതെ നിയമപരമായി മരവിപ്പിക്കണമെന്ന് എഫ്എടിഎഫ് വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും ചെറുക്കുന്നതിന് പോരായ്മകളുള്ള രാജ്യങ്ങളെ നിരീക്ഷിക്കാൻ എഫ്എടിഎഫ് ഉപയോഗിക്കുന്ന ഒരു പ്രക്രിയയാണ് മെച്ചപ്പെടുത്തിയ നിരീക്ഷണം. പോരായ്മകൾ സമയബന്ധിതമായി പരിഹരിക്കാൻ ബന്ധപ്പെട്ട രാജ്യങ്ങൾ നടപടികൾ സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങളെന്ന് കുവൈത്ത് യൂണിവേഴ്സിറ്റിയിലെ നിയമ ഫാക്കൽറ്റിയിലെ ക്രിമിനൽ ലോ പ്രൊഫസർ ഡോ. മുഹമ്മദ് ബൗസ്ബർ പറഞ്ഞു.

Related News