കുവൈത്തിൽ ഏറ്റവും കൂടുതൽ തീപിടുത്തം ഫർവാനിയ ഗവർണറേറ്റിൽ

  • 30/06/2024

കുവൈറ്റ് സിറ്റി : കെട്ടിടങ്ങളിലെ അഗ്നിശമന സംവിധാനങ്ങളെ അഗ്നിശമന വകുപ്പുമായി ബന്ധിപ്പിക്കുന്ന പദ്ധതി ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്ന് ജനറൽ ഫയർ ഫോഴ്‌സിൻ്റെ ആക്ടിംഗ് ചീഫ് മേജർ ജനറൽ ഖാലിദ് ഫഹദ്.  

കഴിഞ്ഞ വർഷം, 4,394 തീപിടുത്തങ്ങൾ കൈകാര്യം ചെയ്തു, ഇതിൽ 1,257 റെസിഡൻഷ്യൽ ഏരിയകളിലും 1,129 കര ഗതാഗതത്തിലും, 17 സമുദ്ര ഗതാഗതത്തിലും, ഒരെണ്ണം  വ്യോമഗതാഗതത്തിലുമായിരുന്നു.  ഫർവാനിയ ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ തീപിടിത്തമുണ്ടായത്. തീപിടുത്തത്തിൻ്റെ ഏറ്റവും സാധാരണമായ കാരണം വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് എന്നും അദ്ദേഹം വ്യക്തമാക്കി.  

Related News