PACI യും മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയും സ്പേഷ്യൽ സിസ്റ്റം സേവനം സജീവമാക്കുന്നതിന് സംയുക്ത കരാര്‍

  • 30/06/2024


കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആൻഡ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയും (സെയിൻ) സ്പേഷ്യൽ ഇൻഫർമേഷൻ പോർട്ടലും കുവൈത്ത് ഫൈൻഡർ സേവനങ്ങൾ സജീവമാക്കുന്നതിനുള്ള സംയുക്ത സഹകരണ കരാറിൽ ഒപ്പുവെച്ചതായി പ്രഖ്യാപിച്ചു. 300 ലധികം സർക്കാർ ഏജൻസികൾക്ക് അതോറിറ്റി നൽകുന്ന ഭൂമിശാസ്ത്രപരമായ വിവര സംവിധാനങ്ങളുടെ സേവനങ്ങളിൽ നിന്ന് പ്രയോജനം നേടാൻ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ മൻസൂർ അൽ മുഥൻ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. സ്പേഷ്യൽ ഇൻഫർമേഷൻ പോർട്ടൽ അതോറിറ്റിക്ക് നിരവധി ഡാറ്റ നൽകം. ഈ സ്ഥാപനങ്ങൾക്ക് അവരുടെ ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ വികസിപ്പിക്കുന്നതിന് സ്വന്തം സിസ്റ്റങ്ങളുമായി ലിങ്ക് ചെയ്‌ത് ഇത് ഉപയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Related News