ഭാര്യയെ കൊലപ്പെടുത്തി ശരീരം രാജ്യത്തിന്‍റെ പല ഭാഗങ്ങളിൽ ഉപേക്ഷിച്ചു: പൗരന് വധശിക്ഷ

  • 30/06/2024


കുവൈത്ത് സിറ്റി: ഭാര്യയെ കൊലപ്പെടുത്തി ശരീരം വെട്ടിമുറിച്ച് പല ഭാഗങ്ങളിൽ ഉപേക്ഷിച്ച കേസിൽ കുവൈത്തി പൗരൻ്റെ വധശിക്ഷ നടപ്പാക്കാൻ അപ്പീൽ കോടതി വിധിച്ചു. താൻ ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയതിന് ശേഷം ഭാര്യയെ ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ശരീര ഭാഗങ്ങള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തു. വിചാരണ വേളയിൽ പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നാണ് കൊല്ലപ്പെട്ട യുവതിയുടെ അഭിഭാഷകര്‍ വാദിച്ചത്. കുറ്റം സ്ഥിരീകരിക്കുന്ന തെളിവുകൾ ഹാജരാക്കുകയും ചെയ്തു. കൊലപാതകത്തിനായി പ്രതി വാങ്ങിയ കത്തി തന്നെയായിരുന്നു പ്രധാന തെളിവ്. പ്രതി ആദ്യം യുവതിയുടെ അടിവയറ്റിൽ നിന്ന് ആറ് മാസം പ്രായമുള്ള ഭ്രൂണത്തെ പുറത്തെടുത്ത ശേഷം ശരീരം പല ഭാഗങ്ങളാക്കി മുറിച്ച് വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.

Related News