ഇടനാഴിയിലെ വസ്തുക്കൾക്ക് 500 KD പിഴ; വാർത്ത നിഷേധിച്ച് കുവൈറ്റ് മുനിസിപ്പാലിറ്റി

  • 10/07/2024

കുവൈറ്റ് സിറ്റി : അപ്പാർട്ട്മെന്റ്  കെട്ടിടത്തിൻ്റെ ഇടനാഴിയിലോ ഗോവണിയിലോ വസ്തുക്കൾ സൂക്ഷിച്ചാൽ  500 കെഡി പിഴ ചുമത്താനുള്ള സർക്കുലർ പുറപ്പെടുവിച്ചിട്ടില്ലെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി ഒരു വിശദീകരണത്തിൽ വ്യക്തമാക്കി. കുട്ടികളുടെ കളിപ്പാട്ടങ്ങൾ, ഷൂ ക്യാബിനറ്റുകൾ എന്നിവയുൾപ്പെടെ ഏതെങ്കിലും വസ്തുക്കൾ ഇടനാഴിയിലോ അപ്പാർട്ട്മെൻ്റ് കെട്ടിടങ്ങളുടെ ഗോവണിയിലോ സ്ഥാപിച്ചതിന് കെട്ടിട ഉടമയ്ക്ക് 500 കെഡി പിഴ ചുമത്തുമെന്ന് കുവൈത്തിലെ വിവിധ പ്രാദേശിക വാർത്താ ഏജൻസികൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇത്തരമൊരു മുന്നറിയിപ്പ് നൽകിയെന്ന കാര്യം നഗരസഭ നിഷേധിച്ചു.

Related News