വിസക്കച്ചവടത്തിനെതിരെ നടപടികൾ കടുപ്പിച്ച് കുവൈത്ത്

  • 13/07/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം തൊഴിൽ നിയമമോ അതിൻ്റെ നടപ്പാക്കൽ തീരുമാനങ്ങളോ ലംഘിച്ചതിന് തൊഴിലുടമകളുടെ 158,179 ഫയലുകൾ തടഞ്ഞുവെന്ന് കണക്കുകൾ. ഓട്ടോമാറ്റിക്കായി തടഞ്ഞ 143,331 ഫയലുകളും ഭരണപരമായി തടഞ്ഞ 14,848 ഫയലുകളും ഇതിൽ ഉൾപ്പെടുന്നു. 2023 ജനുവരി ഒന്ന് മുതൽ 2023 ഡിസംബർ 31 വരെ തൊഴിൽ നിയമം ലംഘിച്ചതിന് 7,896 ഫയലുകൾ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

തൊഴിലാളികളുടെ എണ്ണത്തിൽ വാർഷിക വർധനവ് ഉണ്ടാകുന്നതിൻ്റെ കാരണങ്ങൾ പഠിക്കാൻ ഓഡിറ്റ് ബ്യൂറോ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. രാജ്യത്തേക്ക് വരുന്നവരെ അപേക്ഷിച്ച് രാജ്യത്ത് നിന്ന് പോകുന്ന തൊഴിലാളികളുടെ എണ്ണം കുറയുന്നു. ഇത് രാജ്യത്തിൻ്റെ സേവനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അതേസമയം, എല്ലാ പ്രവാസി തൊഴിലാളികളുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള കുവൈത്തിൻ്റെ താത്പര്യം ഓഡിറ്റ് ബ്യൂറോ വ്യക്തമാക്കി.

Related News