പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് പിക്നിക് സംഘടിപ്പിച്ചു

  • 08/04/2025

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് പിക്നിക് സംഘടിപ്പിച്ചു. അഹമ്മദി ഗാർഡൻനിൽ വെച്ച് സംഘടിപ്പിച്ച പിക്നിക്കിന് അബ്ബാസിയ, സാൽമിയ, ഫർവാനിയ, ഫഹഹീൽ ഏരിയകളിൽ നിന്നുള്ള അംഗങ്ങൾ പങ്കുകൊണ്ടു. കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച വിവിധ വിനോദ-കായിക മത്സരങ്ങൾ അടങ്ങിയ പിക്നിക് ജന പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും മികച്ചതായി മാറി. പികിനിക്കിൻ്റെ ഉദ്ഘാടനം പൽപക് പ്രസിഡൻ്റ് രാജേഷ് പരിയാരത്ത് നിർവഹിച്ചു. സ്പോട്സ് സെക്രട്ടറി സന്തോഷ് ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആക്ടിഗ് സെക്രട്ടറി സി.പി ബിജു, സാമൂഹിക വിഭാഗം സെക്രട്ടറി ജിജു മാത്യു, ഉപദേശക സമിതി അംഗങ്ങൾ ആയ പ്രേംരാജ്, അരവിന്ദാക്ഷൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ട്രഷറർ മനോജ് പരിയാനി നന്ദി പ്രകാശനം നടത്തി. മത്സര വിജയികൾക്കുള്ള സമ്മാനദാനം ചടങ്ങിൽ പൽപക് ഭാരവാഹികൾ നിർവഹിച്ചു.

Related News