ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി ചിത്രരചന മത്സരം "നിറക്കുട്ട് 2025" സങ്കടിപ്പിച്ചു

  • 09/04/2025



കുവൈറ്റ് :ഓവർസിസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഒഐസിസി) കുവൈറ്റ് എറണാകുളം ജില്ല കമ്മറ്റി ചിത്രരചനാ മത്സരം *നിറക്കൂട്ട് 2025* സംഘടിപ്പിച്ചു ....
അറിവിനൊപ്പംകുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനു വേണ്ടി, കുട്ടികൾക്കായി ചിത്രരചനാ മത്സരം നിറക്കൂട്ട് 2025 
യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ വെച്ച് നടത്തി. മൂന്ന് ഗ്രൂപ്പുകളായി തിരിച്ച മത്സരത്തിൽ നൂറിൽപരം കുട്ടികൾ പങ്കെടുത്തു. കാലഘട്ടത്തിൻറെ സങ്കീർണതകളിൽ ഇന്നത്തെ തലമുറ നേരിടുന്ന വെല്ലുവിളികളെ "വിഷയമാക്കിയ"
ചിത്രരചനാ മത്സരത്തിൽ സീനിയർ വിഭാഗം 
[8- ക്ലാസ് മുതൽ 12-ക്ലാസ് വരെയുള്ള കുട്ടികൾ] ഒന്നാം സ്ഥാനം മെറിൻ ബിജുവും, രണ്ടാം സ്ഥാനം എസ്തേർ ഡിജ്ഞനും, മൂന്നാം സ്ഥാനം ഐഡ ഹിഷാം എന്നിവരും
ജൂനിയർ [5- ക്ലാസ് മുതൽ 7-ക്ലാസ് വരെയുള്ള കുട്ടികൾ] വിഭാഗത്തിൽ ഒന്നാം സ്ഥാനം ഇവാന ബസന്ത്, രണ്ടാം സ്ഥാനം എഞ്ചിലീന സാറ അജയും, മൂന്നാം സ്ഥാനം സച്ചിൻ കോലാഞ്ചിയും സബ്ജൂനിയർ[2- ക്ലാസ് മുതൽ 4-ക്ലാസ് വരെയുള്ള കുട്ടികൾ] വിഭാഗത്തിൽ ഒന്നാം സ്ഥാനം ധ്യാൻ കൃഷ്ണയും, രണ്ടാം സ്ഥാനം സെറ ആൻ ജിയോയും, മൂന്നാം സ്ഥാനം ഹന്ന അനിസ് ഷിന്റോയും കരസ്ഥമാക്കി .മുതിർന്ന വർക്കായി ഒരുക്കിയ ഓപ്പൺ കൺവാസിൽ കലാമൂല്യമുള്ള ചിത്രരചനകളാണ് മത്സരർഥികൾ നടത്തിയത്.
സബ് ജൂനിയർ വിഭാഗത്തിൽ 
വിജയികൾക്ക് ട്രോഫികൾ നൽകിയതോടൊപ്പം, പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും നൽകി. 
       ഒ ഐ സി സി എറണാകുളം ജില്ല പ്രസിഡണ്ട് ,സാബു പൗലോസിൻറെ
അധ്യക്ഷതയിൽ ചേർന്ന
ചിത്രരചനാ മത്സരത്തിന്റെ സമാപനചടങ്ങിൽ 
 നാഷണൽ പ്രസിഡണ്ട് 
 ശ്രീ വർഗീസ് പുതുക്കുളങ്ങര വിജയികളെ പ്രഖ്യാപിക്കുകയും 
ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്തു.
           സാമൂഹിക പ്രതിബദ്ധതയുള്ള, ഇത്തരം മത്സരങ്ങൾ സംഘടിപ്പിച്ച എറണാകുളം ജില്ലാ കമ്മിറ്റിയെ അഭിനന്ദിക്കുകയും വരുംവർഷങ്ങളിൽ  
ചിത്രരചനാ മത്സരം കൂടുതൽമികവുറ്റതാക്കാൻ വേണ്ട സഹായങ്ങൾ നൽകാമെന്നും അറിയിച്ചു.     
        ഇവന്റ് കൺവീനർ ജിയോ മത്തായി സ്വാഗതം പറഞ്ഞ യോഗത്തിൽ,
നാഷണൽ സെക്രട്ടറിമാരായ ബിനു ചെമ്പാലയം, M.A
നിസാം,അനിൽ വർഗീസ് 
[ജില്ലാ ജനറൽ സെക്രട്ടറി ],
 ബിജു മാത്യ [ജില്ലാ ട്രഷറർ] യൂത്ത് വിങ് പ്രസിഡൻറ് ജോബിൻ ജോസ് എന്നിവർ ആശംസകൾ അറിയിച്ചു.

        വിജയികൾക്കുള്ള 
ട്രോഫികൾ, ജോയിൻ കൺവീനർമാരായ ജിജു 
പോൾ, ജോളി ജോർജ് ,
നാഷണൽ കമ്മിറ്റി അംഗങ്ങളായ, ജോയി കരുവാളൂർ,സുരേഷ് മാത്തൂർ, കൃഷ്ണൻ കടലുണ്ടി,പീറ്റർ മാത്യു [സ്പോർട്സ് കൺവീനർ],
ജോസഫ്കോമ്പാറ[വെൽഫെയർ കൺവീനർ] എന്നിവർ നൽകി.
    പങ്കെടുത്തവർ ക്കുള്ള 
സർട്ടിഫിക്കറ്റും,
പ്രോത്സാഹന സമ്മാനങ്ങളും, പരിപാടിയിൽ പങ്കെടുത്ത 
ജില്ലാ പ്രസിഡണ്ടുമാരും,
ജില്ലാ കമ്മിറ്റി അംഗങ്ങളായ, വർഗീസ് പോൾ,തങ്കച്ചൻ ജോസഫ് 
ജോമോൻ ജോയ്, ബിജു ചാക്കോ,ബേസിൽ റോയ് ,എൽദോ തെക്കൻ,
വനിതാ പ്രതിനിധികളായ ഷജിനി അജി, സൗമ്യ ജിനോ, റോഷ്നി ജിജു..
എന്നിവർ ചേർന്ന് നൽകി. 
     ജില്ലാ സെക്രട്ടറി,
ജോളി ജോർജ് 
അവതാരകനായിരുന്ന 
സമാപന സമ്മേളനത്തിൽ , പങ്കെടുത്തവർക്കും ഇതിൻറെ പിന്നിൽ പ്രവർത്തിച്ചവർക്കും,
നിബു ജേക്കബ് നന്ദി അറിയിച്ചുകൊണ്ട് പരിപാടികൾ അസാനിച്ചു.

Related News