അടൂർ എൻ ആർ എ ഫോറം കുവൈറ്റ് ചാപ്റ്റർ അടൂർ പിക്നിക്-2025 എന്ന പേരിൽ പിക്നിക് സംഘടിപ്പിച്ചു

  • 09/04/2025



വഫ്ര ഫാം ഹൗസിൽ നടന്ന പരിപാടി അടൂർ എൻ.ആർ.ഐ ഫോറം ഭരണസമിതി അംഗങ്ങൾ സമാധാനത്തിന്റെ പ്രതീകമായ വെള്ളരി പ്രാവിനെ പറത്തി ഉദ്ഘാടനം ചെയ്തു.

പ്രസിഡൻറ് കെ.സി ബിജു അധ്യക്ഷത വഹിച്ചു. കൺവീനർ ബിജു കോശി സ്വാഗതവും ജനറൽ സെക്രട്ടറി റോയി പാപ്പച്ചൻ നന്ദിയും രേഖപ്പെടുത്തി.

ഉപദേശക സമിതി ചെയർമാൻ ബിജോ പി. ബാബു സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പോരാടാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
അടൂരിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി അംഗങ്ങൾക്കും,സുഹൃത്തുക്കൾക്കും കുടുംബത്തോടൊപ്പം ഒത്തുചേരുവാനും, പരസ്പരം പരിചയപെടുവാനുമുള്ള വേദിയായി പിക്നിക്ക് മാറി.

നോർക്ക ഹെല്പ് ഡെസ്ക്, വനിത വിഭാഗത്തിൻ്റെ നേതൃർത്ഥത്തിൽ നടത്തിയ മെഡിക്കൽ ചെക്കപ്പ് ,വിവിധ വിനോദ പരിപാടികൾ,വടംവലി സംഗീതവിരുന്ന്,കേരള ഭക്ഷണ വിഭവങ്ങൾ, ആകർഷണമായ സമ്മാനങ്ങൾ എന്നിവ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു.

Video Link ..
https://we.tl/t-lPHrZpK0DT


Related News