റമദാൻ ക്വിസ് - വിജയികൾ ക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു

  • 15/04/2025



കുവൈത്ത് : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ പുണ്ണ്യ റമദാനിൽ സംഘടിപ്പിച്ച ഓൺ ലൈൻ റമദാൻ ക്വിസ് പരിപാടിയിലെ വിജയികളെ ആദരിച്ചു. കുവൈറ്റിലുള്ള വിജയികൾക്കുള്ള ആദരം പരിപാടി അബ്ബാസിയ ഗ്രീൻ ഓഡിറ്റോറിയത്തിൽ വെച്ച് കെ. കെ. എം. എ മുഖ്യ രക്ഷാധികാരി പി. കെ. അക്ബർ സിദ്ദിഖ് ഉത്ഘാടനം ചെയ്തു 

ലളിതമായ ചടങ്ങിൽ കേന്ദ്ര എക്സിക്യൂട്ടീവ് നേതാക്കൾ പങ്കെടുത്തു. 

വിജയികൾ ക്കുള്ള സമ്മാനങ്ങൾ കേന്ദ്ര, സോൺ, ബ്രാഞ്ച് നേതാക്കൾ വിതരണം ചെയ്തു.

റമദാൻ ക്വിസ് ന്റെ ജനകീയ സാന്നിധ്യവും, കുവൈറ്റിലെയും കേരളത്തിലെയും പണ്ഡിത സഹകരണത്തെയും കേന്ദ്ര വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ അനുസ്മരിച്ചു.

കുവൈറ്റിൽ നിന്നുള്ള പതിനേഴു വിജയികൾക്കുള്ള സമ്മാന വിതരണം കേന്ദ്ര ചെയർമാൻ എ. പി. അബ്ദുൽ സലാം നിയന്ത്രിച്ചു 

കേന്ദ്ര ജനറൽ സെക്രട്ടറി ബി. എം ഇക്ബാൽ സ്വാഗതം പറഞ്ഞു. കേന്ദ്ര ആക്ടിങ് പ്രസിഡന്റ്‌ കെ. സി. റഫീഖ്, ട്രഷറർ മുനീർ കുനിയാ, ഓർഗനൈ സിംങ് സെക്രട്ടറി നവാസ് കാതിരി, വർക്കിംഗ്‌ പ്രസിഡന്റ്‌ മാരായ സം സം റഷീദ്, ഒ. പി ശറഫുദ്ധീൻ, എ ച്. എ. ഗഫൂർ, കേന്ദ്ര കമ്മ്യൂണിക്കേഷൻ സെക്രട്ടറി കെ. സി. അബ്ദുൽ കരീം എന്നിവർ ചടങ്ങിൽ പങ്കെടുത്തു

ചടങ്ങിൽ ഒട്ടേറെ കുടുംബിനികളും പങ്കെടുത്തു
ഖാലിദ് മൗലവി പ്രാർത്ഥനക്കു നേതൃത്വം നൽകി കേന്ദ്ര അഡ്മിൻ സെക്രട്ടറി സുൽഫിക്കർ നന്ദി പറഞ്ഞു.

Related News