'തോക്കു ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; മുൻ കര്‍ണാടക ഡിജിപിയുടെ കൊലപാതകത്തില്‍ ഭാര്യ പല്ലവിയുടെ മൊഴി

  • 20/04/2025

കര്‍ണാടക മുൻ ഡിജിപി ഓം പ്രകാശിന്‍റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള ഭാര്യ പല്ലവിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു വെന്ന് ഓം പ്രകാശിന്റെ ഭാര്യ പല്ലവി മൊഴി നല്‍കി. തോക്ക് ചൂണ്ടി തന്നെയും മകളെയും കൊലപ്പെടുത്തുമെന്ന് ഓം പ്രകാശ് ഭീഷണിപ്പെടുത്തി. ഓം പ്രകാശ് മർദ്ദിച്ചപ്പോള്‍ സ്വയരക്ഷക്കായാണ് തിരികെ കത്തി എടുത്ത് വീശിയത്.

ഇന്നലെ രാവിലെ മുതല്‍ ഇരുവരും തമ്മില്‍ തർക്കം ഉണ്ടായിരുന്നു. ഇതിനിടയില്‍ ഓം പ്രകാശ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തന്നെയും മകളെയും കൊല്ലുമെന്ന് പറഞ്ഞു. രക്ഷപ്പെടാൻ ഓം പ്രകാശിന്‍റെ ദേഹത്തേക്ക് മുളകു പൊടി വിതറി. വെളിച്ചെണ്ണ ഒഴിച്ചു. എന്നിട്ടും ഭീഷണി തുടര്‍ന്നതോടെ ഗത്യന്തരമില്ലാതെ കറി കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും കൊലപാതകം നടക്കുന്ന സമയത്ത് മകള്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും പല്ലവി മൊഴി നല്‍കി.

Related News