മഴക്കെടുത്തിയിലും പൊതുകിണർ സമര്‍പ്പിച്ച് കെ . കെ. എം. എ.

  • 27/05/2025



കുവൈത്ത്: 
കാലവർഷം തിമർത്ത് പെയ്യുംമ്പോഴും കുടിവെള്ളത്തിനായ് നെട്ടോട്ടം ഓടുന്ന വയനാട്ടിലെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി കുവൈറ്റ് -കേരള മുസ്ലിം അസോസി-യേഷൻ ( കെ. കെ. എം. എ. ) സോഷ്യൽ പ്രൊജക്ട് ഡിപ്പാർട്ട്മെൻ്റിന് കീഴിൽ വയനാട്ടിൽ രണ്ട് കിണർ പൊതു സമൂഹത്തിനായി തുറന്ന് കൊടുത്തു.
വയനാട് പനമരം പഞ്ചായത്തിലെ പാറമ്മൽ കടവ് പ്രദേശത്തും, വയനാട് മേപ്പാടി (കഡൂർ) പൊതു കിണർ ഉത്ഘാടനം ചെയ്തത്, കല്പറ്റയിൽ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ റസാഖ് കല്പറ്റ, പനമരത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി ആലമുറ്റവും ഉത്ഘാടനം നിർവഹിച്ചു.

കെ.കെ.എം.എ. ഓർഗനൈസിങ്ങ് സെക്രട്ടറി യു.എ. ബക്കർഅദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റേറ്റ്ജനറൽ സെക്രട്ടറി റസാക്ക്മേലടി കുടിവെള്ള പദ്ധതി വിശദീകരിച്ച് സംസാരിച്ചു.
വാർഡ് മെമ്പർ രജിതാ വിജയൻ, ഇസ്മായിൽ കൂരാച്ചുണ്ട് ( അബു ഹലീഫ ബ്രാഞ്ച് പ്രസിഡൻ്റ് ) സി. എസ്. റഫീക്ക്, ജോസ് ( മുൻ പഞ്ചായത്ത് മെമ്പർ )എം.സി. ഷറഫുദ്ധീൻ, ( കോഴിക്കോട് ജില്ല ജന.സിക്രട്ടറി )അബ്ദു കുറ്റിച്ചിറ, പി.രാമചന്ദ്രൻ 
സലീം ( തരുവണ ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
കുടിവെള്ള പദ്ധതിയുടെ ഗുണ ഭോക്താക്കളായ കുടുംബാം
ഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
ലളിതമായ ചടങ്ങിൽ ശിഹാബ് മേപ്പാടി, ഇസ്മായിൽ കൂരാച്ചുണ്ട് ( കുവൈറ്റ് ) എം.സി. ഷറഫുദീൻ ( കോഴിക്കോട് )യു.എ. ബക്കർ, ജെ.സി .രവി, നാസർ കഡൂർ എന്നിവരും പങ്കെടുത്തു പ്രതീക്ഷിച്ചതിലും നേരെത്തെ തന്നെ തിമർത്തു ചെയ്യുന്ന പെരുമഴ ക്കാലത്ത്വളരെ കാലമായ് കാത്തിരുന്ന് പ്രവാസലോക
ത്ത് നിന്നും വന്നു ചേർന്ന കനിവിൻ്റെ നീരുറവ് പ്രദേശവാസികൾക്ക് ആശ്വാസത്തിൻ്റെ തെളിനീരായി. 

Related News