കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന് പുതിയ ഭാരവാഹികൾ.

  • 31/05/2025


കുവൈറ്റ് സിറ്റി: കൊല്ലം ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് (KJPS) 2025-26 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും, പുതിയ ഭരണസമിതിയെ പ്രഖ്യാപിക്കുകയും ചെയ്തു.

2025–2026 പ്രവർത്തന വർഷത്തെ ഭാരവാഹികൾ

പ്രസിഡൻറ്: ബിനിൽ റ്റി.ഡി. ,
ജനറൽ സെക്രട്ടറി: ഷഹീദ് ലബ്ബ, ട്രഷറർ: അജയ് നായർ, വൈസ് പ്രസിഡൻറുമാർ: തമ്പി ലൂക്കോസ്, അബ്ദുൽ വാഹിദ്, ഒർഗനൈസിങ് സെക്രട്ടറി: രാജു വർഗീസ്, ജോയിൻറ് ട്രഷറർ: ഷാജി സാമൂവൽ, സോഷ്യൽ സെക്രട്ടറി: ഡോ. സുബു തോമസ്, ആർട്സ് സെക്രട്ടറി : ബൈജു മിഥുനം, സ്പോർട്സ് സെക്രട്ടറി: ദീപു ചന്ദ്രൻ, 
മീഡിയ സെക്രട്ടറി: ഷംന അൽ അമീൻ, 
അഡ്വൈയ്സറി ബോർഡ്‌ മെമ്പർമാരായി 
ജയൻ സദാശിവൻ, Adv. ലാജി ജേക്കബ്, 
ജെയിംസ് പൂയപ്പള്ളി, രക്ഷാധികാരികളായി: ജോയ് ജോൺ തുരുത്തിക്കര, അലക്സ് പുത്തൂർ, ജേക്കബ് ചണ്ണപ്പേട്ട ഓഡിറ്റർമാരായി സലിൽ വർമ്മ , ലിവിൻ വർഗീസ് എന്നിവരെയും തിരഞ്ഞെടുത്തു.

പ്രസിഡന്റ്‌ അലക്സ് പുത്തൂരിന്റെ അധ്യക്ഷതയിൽ മംഗഫ് പ്രൈം ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ, ഐക്യകണ്ഠേന പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.
സെക്രട്ടറി രാജു വർഗീസ് സ്വാഗതം പറഞ്ഞ യോഗത്തിൽ, ജനറൽ സെക്രട്ടറി ബിനിൽ റ്റി. ഡി. 2023–24 കാലയളവിലെ പ്രവർത്തന റിപ്പോർട്ടും, ട്രെഷറർ തമ്പി ലൂക്കോസ് സമാജത്തിന്റെ കണക്കും അവതരിപ്പിച്ചു. റെജി മത്തായി അനുശോചന പ്രമേയം അവതരിപ്പിച്ചു. 

KJPS രക്ഷാധികാരിയായ ജോയ് ജോൺ തുരുത്തിക്കര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
2025–2026 വർഷത്തെ കമ്മിറ്റിക്ക് ജോയ് ജോൺ തുരുത്തിക്കര, രഞ്ജന ബിനിൽ, ജയൻ സദാശിവൻ, ടൈറ്റസ് വർഗീസ്, അലക്സ് മാത്യു പുത്തൂർ എന്നിവർ ആശംസകൾ അറിയിച്ചു.

പുതിയ ഭരണ സമിതിക്കു വേണ്ടി മറുപടി പ്രസംഗത്തിൽ, തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് ബിനിൽ റ്റി. ഡി. സംഘടനയിലെ ഓരോ അംഗത്തെയും വിശ്വാസത്തിൽ ഉൾപ്പെടുത്തി, ഉത്തരവാദിത്വങ്ങൾ കൃത്യതയും പ്രതിബദ്ധതയുംകൊണ്ട് നിർവഹിക്കുമെന്ന് പ്രസിഡൻറ് ബിനിൽ റ്റി.ഡി ഉറപ്പു നൽകി. വാർഷിക പൊതുയോഗത്തിനു ട്രഷറർ അജയ് നായർ നന്ദി അറിയിച്ചു.

Related News