ഫോക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • 01/06/2025



കുവൈറ്റ് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്), കുവൈത്തിലെ ആതുര സേവന രംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ ജലീബ് മെട്രോ മെഡിക്കൽ കെയറിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇരുന്നൂറിലധികം പേർ പങ്കെടുത്ത മെഡിക്കൽ ക്യാമ്പ്, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ജനറൽ മാനേജർ ഫൈസൽ ഹംസ ഉദ്ഘാടനം ചെയ്തു. ഫോക്ക് പ്രസിഡന്റ് ലിജീഷ് പിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഫോക്ക് ട്രഷറർ സൂരജ് കെ.വി, ഫോക്ക് രക്ഷാധികാരി അനിൽ കേളോത്ത്, ഫോക്ക് ഉപദേശക സമിതിയംഗം കെ.ഇ രമേഷ്, ചാരിറ്റി സെക്രട്ടറി സജിൽ പി.കെ, വനിതാവേദി ജനറൽ കൺവീനർ അഖില ഷാബു, മെട്രോ മെഡിക്കൽ കെയർ ജലീബ് ബ്രാഞ്ച് മാനേജർ അഖില എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഫോക്കിൻ്റെ സ്നേഹോപഹാരം ഭാരവാഹികൾ മെട്രോ പ്രതിനിധികൾക്ക് കൈമാറി.

ഫോക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു. കെ സ്വാഗതം പറഞ്ഞ ചടങ്ങിന് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ പവിത്രൻ സി നന്ദി രേഖപ്പെടുത്തി.

Related News