കുട വനിതാ സംഗമം

  • 04/06/2025



കുട എക്സിക്യൂട്ടീവിൻ്റെ നേതൃത്വത്തിൽ മെയ് 31 2025 ശനിയാഴ്ച്ച ദജിജ് മെട്രോ ഓഡിറ്റോറിയത്തിൽ വെച്ച് . വനിത ദിനം, മാതൃദിനം, നെഴ്സസ് ദിനം എന്നിവയുടെ ഓർമ്മയ്ക്കായി "ടുഗെതർ വീ ഷൈൻ" എന്ന പരിപാടി സംഘടിപ്പിച്ചു. കുടയുടെ ജന.കൺവീനർ മാർട്ടിൻ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഹംസാ പയ്യനൂർ ഉത്ഘാടനം നിർവ്വഹിച്ചു. സാൽമിയ ഇന്ത്യൻ പബ്ളിക്ക് സ്കൂൾ പ്രിൻസിപ്പാൽ ലൂസി ചെറിയാൻ പേരൻ്റിങ് / മോബൈൽ അഡിക്ഷൻ എന്നീ വിഷയങ്ങളെ സമ്പന്ധിച്ച് ക്ലാസ്സ് എടുത്തു. തുടർന്നു നടന്ന കലാ വിരുന്നിൽ ജോജോ മെരിൻ ജോൻസൺ ഡാൻസും , അഖിൽ ലത്തീഫ് ഗാനവും അവതരിപ്പിച്ചു. അശ്വതി അരുൺ, സക്കീർ പുതുനഗരം എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. വനിതാ കൺവീനർ സന്ധ്യ ഷിജിത്ത് സ്വാഗതവും കൺവീനർ തങ്കച്ചൻ ജോസഫ് നന്ദിയും പറഞ്ഞു.ജിൻജു ഷൈറ്റസ്റ്റ് ചടങ്ങുകൾ നിയന്ത്രിച്ചു. വിവിധ ജില്ല അസോസിയേഷൻ്റെ പ്രതിനിധികളായി വനിതകളും പുരുഷൻമാരും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു . കുട കൺവീനർമാരായ എം. എ. നിസ്സാം, സന്തോഷ് പുനത്തിൽ, ജിനേഷ് ജോസ്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, വനിതാ ജോ: കൺവീനിർമാരായ സെനി നിജിൻ, ലാൽസി ബാബു. വനിതാ എക്സിക്യൂട്ടീവ് അംഗങ്ങളായ രജന ബിനിൽ, സുധീനാ ജിയാഷ്, സിന്ധു മധു, സാറാമ്മ ജോൺസ് കൂടാതെ വിവിത ജില്ലകളിലേ വനിതാ ഭാരവാഹികൾ തുടങ്ങിയവർ പരിപാടിക്ക് ഏകോപനം നടത്തി .

Related News