മുഹമ്മദ് അലി മാത്രക്ക് കെ. കെ. എം. എ. സ്വീകരണം നൽകി

  • 04/06/2025



കുവൈത്ത് : ഹൃസ്വ സന്ദർശനാർത്ഥം കുവൈത്തിലെത്തിയ പ്രമുഖ സാമൂഹ്യ പ്രവർത്തകനും, കെ.കെ.എം.എ സ്ഥാപക നേതാക്കളിൽ ഒരാളും, കേന്ദ്ര കമ്മിറ്റി സി എഫ് ഒ യുമായിരുന്ന മുഹമ്മദ് അലി മാത്രക്ക് കെ.കെ.എം.എ സ്വീകരണം നൽകി. മനുഷ്യ ജീവിതത്തിൽ ദൈവം അനുഗ്രഹിച്ച് നൽകിയ ഭൂമികയിൽ സഹജീവിക്ക് വേണ്ടിയും ഒപ്പം കരുണയും സ്നേഹവും, സാന്നിധ്യവും ആഗ്രഹിക്കുന്നവരുടെ തണലായി മാറുവാനും, പൊതു പ്രവർത്തനം കൊണ്ട് സാധിക്കുന്നു
വെന്നതിന്റെ മാതൃകയാ
ണ് കെ. കെ. എം. എ പതിറ്റാണ്ടുകൾ കൊണ്ട് സമൂഹത്തിന് സമർപ്പിച്ചു പോവുന്നഅടയാളങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ. കെ. എം. എ. കേന്ദ്ര ജനറൽ സെക്രട്ടറി ബി.എം ഇഖ്ബാൽ സ്വാഗതം പറഞ്ഞ യോഗത്തിൽ കേന്ദ്ര പ്രസിഡണ്ട് കെ.ബഷീർ അദ്ധ്യക്ഷത വഹിച്ചു. ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ചെയർമാൻ എ. പി.അബ്ദുൽ സലാം. വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ,വർക്കിങ്ങ് പ്രസിഡണ്ടുമാരായ കെ.സി.റഫീഖ്, സംസം റഷീദ്, എച്ച്.എ അബ്ദുൽ ഗഫൂർ, ഒ.പി ഷറഫുദ്ധീൻ, ട്രഷറർ മുനീർ കുനിയ, മറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, സോണൽ, ബ്രാഞ്ച്, യൂണിറ്റ് നേതാക്കൾ എന്നിവർ പകെടുത്തു. യോഗത്തിൽ കെ. കെ. എം. എ പ്രവർത്തനത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ബ്രാഞ്ചുകളേയും, പ്രവർത്തകരേയും ആദരിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ്‌ നിസ്സാം നാലകത്ത് പരിപാടി ക്രോഡീകരിച്ചു. കേന്ദ്ര കമ്മ്യൂണിക്കേഷൻ സെക്രട്ടറി കെ. സി. അബ്ദുൽ കരീം നന്ദി പറഞ്ഞു.

Related News