"ആർദ്രം -2025" മുതിർന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരവ് ഒരുക്കി കെ എം എഫ് കുവൈറ്റ്‌

  • 05/06/2025



കുവൈറ്റിലെ ആരോഗ്യ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ കേരളൈറ്റ്സ് മെഡിക്കൽ ഫോറം കുവൈറ്റ് ,കുവൈറ്റിൽ 30 വർഷം പൂർത്തിയാക്കിയ മലയാളികളായ ആരോഗ്യപ്രവർത്തകർക്ക് ആദരവ് നൽകി .

പൊതുസമ്മേളനത്തോടെ തുടങ്ങിയ പരുപാടി അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്സിംഗ് കുവൈറ്റ്‌ സെൻട്രൽ ഫോർ മെന്റൽ ഹെൽത്ത്‌ ജോൺ തൊടുക ഉദ്ഘാടനം ചെയ്തു. പ്രസിഡ്ന്റ്‌ ഗീതാ സുദർശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാഥിതി ഇൻഫെഷ്യസ് ഡിസീസ്സ് ഹോസ്പിറ്റൽ മെഡിക്കൽ ലബോററ്റോറി ചീഫ് സ്പെഷ്യലിസ്റ് തോമസ് മാനുവൽ സംസാരിച്ചു. പ്രധാന കെ എം എഫ് സ്പോൺസറയ അൽ അൻസാരി എക്സ്ചേഞ്ച് സീനിയർ മാർക്കറ്റിംഗ് മാനേജർ ശ്രീജിത്ത്‌, ലോകകേരള സഭാ അംഗം ആർ. നാഗനാഥൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് കെ എം എഫ് അംഗങ്ങളിൽ 30 വർഷത്തിലധികം കുവൈറ്റ്‌ എക്സ്പീരിയൻസുള്ള നേഴ്സ്സസ് & ലാബ് ടെക്‌നിഷ്യൻമാരെ കെ എം എഫ് ഭാരവാഹികൾ മൊമെന്റോ നൽകി ആദരിച്ചു. ശേഷം ആർദ്രം -2025 അനുബന്ധിച്ചു നടന്ന ലേഖന മത്സര, സ്റ്റോറി ടെല്ലിങ് വിജയികളെ പ്രഖ്യപിച്ച്, അവർക്കുള്ള ട്രോഫിയും,സർട്ടിഫിക്കറ്റും, ഉപഹാരവും, സ്പോൺസഴ്സിനുള്ള മോമെന്റൊയും കൈമാറി. ട്രഷറർ ജഗതീഷ് ചന്ദ്രൻ വേദിയിൽ സന്നിഹിതനായിരുന്നു.ജനറൽ സെക്രട്ടറി ലിജോ അടുക്കോലിൽ സ്വാഗതമാശംസിച്ച ചടങ്ങിന്‌ പരിപാടിയുടെ ജനറൽ കൺവീനർ ജിനീഷ് ഫിലിപ്പ് നന്ദി അറിയിച്ചു.

കെ എം എഫ് കുടുംബാംഗങ്ങൾ അണിയിച്ചൊരുക്കിയ വർണ്ണഭമായ കലാപരുപാടികളും, ഹൽവാസ് ടീം ഒരുക്കിയ ഗാനമേളയും പരിപാടികളുടെ മാറ്റ് കൂട്ടി.

കുവൈറ്റിലെ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്ന മലയാളികളായ നൂറുകണക്കിന്‌ ആരോഗ്യപ്രവർത്തകരാണ്‌ പരിപാടിയിൽ സംബന്ധിക്കാൻ എത്തിച്ചേർന്നത്‌.

Related News