ഇന്ത്യൻ ഇസ് ലാഹി ഈദ് ഗാഹുകൾ സംഘടിപ്പിച്ചു

  • 06/06/2025


കുവൈത്ത് സിറ്റി : കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിൻറെ അനുമതിയോടെ ഇന്ത്യൻ ഇസ് ലാഹി സെൻറർ വിവിധ ഏരിയകളിൽ ഈദ് ഗാഹുകൾ സംഘടിപ്പിച്ചു.
സാൽമിയ മസ്ജിദ് അൽവുഹൈബിന് (ബ്ലോക്. 10, മലയാളം ഖുതുബ മസ്ജിദ്) മുൻവശത്തെ ഗ്രൌണ്ടിലെ ഈദ് ഗാഹിന് ഫൈസൽ ചക്കരക്കല്ല് നേതൃത്വം നൽകി.
മങ്കഫ് ശ്രിംബി (മലയാളം ഖുതുബ മസ്ജിദ്, ബ്ലോക് 4, റോഡ്. 27) ക്ക് സമീപത്തെ ഗ്രൌണ്ടിലെ ഈദ് ഗാഹിന് നൂറുദ്ധീൻ ഫാറൂഖിയും മഹബൂല നാസർ സ്പോർട്സ് ക്യാംപ് മസ്ജിദിൽ ഷാനിബ് പേരാമ്പ്രയും പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. ഈദ് നമസ്കാരത്തിന് ശേഷം മധുര വിതരണം ചെയ്തു. 

ഐ.ഐ.സി മങ്കഫ് സാൽമിയ ഈദ് ഗാഹ് ഫോട്ടോസ് വീഡിയോസ് കൂടെ അയക്കുന്നു.

Related News