ഇബ്രാഹിം നബിയുടെ മാതൃക പിന്തുടരാൻ സമൂഹം തയ്യാറാവുക: കെ.കെ.ഐ.സി

  • 07/06/2025

 


ഇബ്രാഹിം നബി (അ) യിൽ നിന്നും പാഠങ്ങൾ ഉൾകൊണ്ട് ജീവിതത്തിലെ പരീക്ഷണങ്ങൾ അതിജീവിക്കാൻ കരുത്ത് നേടണമെന്നും, ഇബ്രാഹിം നബിയുടെ മാതൃക പിന്തുടർന്ന് കൊണ്ട് യഥാർത്ഥ മനുഷ്യരായി ജീവിക്കാൻ ശ്രമിക്കണമെന്നും കുവൈത്ത് കേരള ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ഈദ് പ്രഭാഷണങ്ങളിൽ ഖതീബുമാർ ഉൽ ബോധിപ്പിച്ചു.

ദൈവ മാർഗത്തിലെ ത്യാഗ സമരങ്ങളുടെ അന്ത:പ്രചോദനം മാനവികതയോടുള്ള നിസ്സീമമായ സ്നേഹമാണ്. 

പരസ്പര സ്നേഹത്തിന്റെ കണ്ണികൾ ശക്തമാക്കി നാടിന്റെ സമാധാനാന്തരീക്ഷത്തിനു വേണ്ടി ഐക്യപ്പെടാൻ ഈദ് നമുക്ക് പ്രചോദനമാകണമെന്നും ഖതീബുമാർ കൂട്ടിച്ചേർത്തു. 

കുവൈത്ത് കേരള ഇസ്ലാഹീ സെന്ററിന്റെ നേതൃത്വത്തിൽ സാൽമിയ, മംഗഫ്, മഹബൂല എന്നീ സ്ഥലങ്ങളിൽ ഔഖാഫ് മന്ത്രാലയത്തിന്റെ പ്രത്യേക അനുവാദത്തോടെ ഈദ് ഗാഹുകളും, ഫർവാനിയ, ഖൈതാൻ, ശർഖ്, റിഗ്ഗൈ, ജഹറ എന്നീ സ്ഥലങ്ങളിൽ മലയാളം ഖുത്തുബ നടക്കുന്ന പള്ളികളിലും ഈദ് നമസ്ക്കാരങ്ങൾ സംഘടിപ്പിച്ചു.

സാൽമിയ അമ്മാൻ സ്ട്രീറ്റിലെ മലയാള ഖുത്തുബ മസ്ജിദിന് സമീപമുള്ള ഗ്രൗണ്ടിൽ ഒരുക്കിയ ഈദ് ഗാഹിന് പി.എൻ.അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫും, മംഗഫ് മലയാളം ഖുത്തുബ നടക്കുന്ന മസ്ജിദിന് സമീപമുള്ള ഗ്രൗണ്ടിൽ ഒരുക്കിയ ഈദ് ഗാഹിന്,സമീർ അലി ഏകരൂലും, മഹബൂല റിസാല സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ ഈദ് ഗാഹിന് അബ്ദുറഹ്മാൻ തങ്ങളും, നേതൃത്വം നൽകി.

പള്ളികളിലെ ഈദ് നമസ്ക്കാരങ്ങൾക്ക് അഷറഫ് ഏകരൂൽ, സ്വാലിഹ് സുബൈർ,അബ്ദുസ്സലാം സ്വലാഹി, ഷഫീഖ് മോങ്ങം,മുസ്തഫ സഖാഫി എന്നിവരും നേതൃത്വം നൽകി.

Related News