കെ. കെ. എം. എ. ഈദ് രാവ് സംഘടിപ്പിച്ചു

  • 09/06/2025




കുവൈത്ത് : 
കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അഹ്മദി സോണൽ ബലി പെരുന്നാൾ ദിനത്തിൽ മംഗഫ് പ്രൈം ഓടിറ്റൊറിയത്തിൽ ഈദ് രാവ്- 2025 സംഘടിപ്പിച്ചു

കെ. കെ. എം
എ. അഹ്മദി സോണൽ ജനറൽ സെകട്ടറി കെ. ടി.റഫീഖ് സ്വാഗതം പറഞ്ഞു

പ്രോഗ്രാം കൺവീനർ നിയാദ് അധ്യക്ഷം വഹിച്ചു സോൺ ആക്ടിങ് പ്രസിഡന്റ് ഷഹീർ ആമുഖ പ്രഭാഷണം നടത്തി, കെ കെ എം.എ കേന്ദ്ര പ്രസിഡന്റ്‌ കെ. ബഷീർ ഈദ് സന്ദേശം നൽകി ഹൃസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ കെ. കെ. എം. എ. മുൻ ചീഫ് ഫിനാൻസ് ഓഫീസർ മുഹമ്മദ് അലി മാത്രാ സാഹിബ് ഈദ് രാവ് - 2025 ഉത്ഘാടനം ചെയ്തു

സോൺ നേതാക്കളായ നസീർ, ഹുസൈൻ എന്നിവരും, മാപ്പിളപ്പാട്ട്, കൊട്ടിപാട്ട്, ഡാൻസ് , ഈദ് കർണിവൽ, ഫണ്ണി ക്വിസ്, കുട്ടികൾക്കും, കുടുംബങ്ങൾക്കുമായി " വിവിധ മത്സരങ്ങൾ പരിപാടിക്ക് കൊഴുപ്പ് പകർന്നു. മാപ്പിളപാട്ടി ന്റെയും, കൈ മുട്ടി പാട്ടിന്റെ ഈണവും, താളവും പെരുന്നാൾ പെരുമയുടെ ആഘോഷത്തിന് തിളക്കം കൂട്ടി, ആയിഷ മറിയം, നിജാസ്, നൗഫൽ ടീം, മുട്ടിപ്പാട്ടു കൊണ്ട് സദസിനെ ധന്യമാക്കിയ ഇശൽ ബാൻഡ് ടീം, 
ബിൻഗോ അവതരിപ്പിച്ച ശംസുദ്ധീൻ അബുഹ ലീഫ, ഷമീർ കെ ബി എന്നിവരുടെ അവതരണം ശ്രദ്ധേയമായിരുന്നു

ബ്രാഞ്ച് സാരഥികളായ ഇല്ലിയാസ് ബഹ്സൻ. അഷ്‌റഫ് എ ജി അസീസ് ഫിന്തസ് ശാഹുൽ, സുബൈർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രോഗ്രാം ടീം പരിപാടി നിയന്ത്രിച്ചു 

അഹ്‌മ്മദി സോൺ ട്രഷറർ കെ. പി നിയാദ് നന്ദി പറഞ്ഞു

Related News