പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ്, റിഗ്ഗയ് യൂണിറ്റിന് പുതിയ ഭാരവാഹികൾ

  • 13/06/2025



കുവൈറ്റ്: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ് റിഗ്ഗയ് യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റിഗ്ഗയ് സിംഫണി ഹാളിൽ വച്ച് കൂടിയ ജനറൽ ബോഡി യോഗത്തിൽ സംഘടന പ്രസിഡന്റ് രമേശ് ചന്ദ്രൻ, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, ട്രഷറർ വിജോ പാലക്കളത്തിൽ എന്നിവരുടെ നേതൃത്വത്തിൽ യൂണിറ്റ് കൺവീനർ വത്സ ഔസെഫ് പുതിയ ഭാരവാഹികൾക്ക് ചുമതല കൈമാറി.

പുതിയ ഭാരവാഹികൾ

സുമതി രാഘവൻ (കൺവീനർ), ബീന ബിനോയ് (സെക്രട്ടറി), വത്സ ഔസെഫ് (ട്രഷറർ), ജോളി മാത്യു (ജോയിന്റ് കൺവീനർ), സുഹറ ഹസ്സൻ (ജോയിന്റ് സെക്രട്ടറി), കവിത കൃഷ്ണൻകുട്ടി (ജോയിന്റ് ട്രഷറർ), സുധ കുമാരി (ചാരിറ്റി കൺവീനർ), രജനി സൈമൺ(സെൻട്രൽ കമ്മിറ്റി പ്രധിനിധി), സ്വപ്ന ജെയിംസ് (വനിതാ കോർഡിനേറ്റർ), വിൻസെന്റ് K.P., ഉഷ ചന്ദ്രൻ (എക്സിക്യൂട്ടീവ് അംഗങ്ങൾ)

പ്രവാസി ക്ഷേമ പദ്ധതികൾ, കലാസാംസാകാരിക പരിപാടികൾ, സാമൂഹ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ പദ്ധതികൾ എന്നിവക്ക് പ്രാധിനിത്യം നൽകി മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.


Related News