WMC കുവൈറ്റ് പ്രൊവിൻസ് ലോക പരിസ്ഥിതി ദിനം ആചരിച്ചു

  • 13/06/2025



ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് WMC Kuwait സംഘടിപ്പിച്ച "കടലോര ശുചീകരണ പ്രവർത്തനം" അംഗങ്ങളുടെ പങ്കാളിത്തത്തോടെ വിജയകരമായി നടന്നു. ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്‍റെ തീമായ “ബീറ്റ്പ്ലാസ്റ്റിക് പോല്യൂഷൻ” (Beat Plastic Pollution) നോടനു ബന്ധിച്ച് സംഘടിപ്പിച്ച കടലോര ശുചികരണ പ്രവർത്തനത്തിൽ, അംഗങ്ങൾ കടൽത്തീരത്ത് നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശുചീകരിക്കുന്നതിലായിരുന്നു പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചത്.

രാവിലെ 6 മണിക്ക് കുവൈറ്റ് സിറ്റിയിലുള്ള ബീച്ചിൽ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം ഐ.ബി.പി.സി സെക്രട്ടറി ശ്രീ കെ.പി. സുരേഷ് നിർവഹിച്ചുകൊണ്ട് വരും തലമുറക്കുകൂടി മാതൃകയാകുന്ന WMC യുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചു.
പ്രസിഡന്റ് ശ്രീ അബ്ദുൽ അസീസ് മാട്ടുവയൽ അധ്യക്ഷ പ്രസംഗത്തിൽ "പരിസ്ഥിതി ദിനത്തിൽ ഏവർക്കും ചെയ്യാൻ സാധിക്കുന്ന ഏറ്റവും ലളിതവും ഫലപ്രദവുമായകൂടുതൽ പരിപാടികൾ വരും കാലങ്ങളിൽ നടപ്പാക്കും എന്നറിയിച്ചു.
ജനറൽ സെക്രട്ടറി ശ്രീ ജെറൽ ജോസ് സ്വാഗതാശംസയോടെ ആരംഭിച്ച ചടങ്ങിൽ ചെയർമാൻ ശ്രീ സജീവ് നാരായണൻ, ക്യാബിനറ്റ്അംഗം ശ്രീ കിച്ചു കെ അരവിന്ദ് എന്നിവർ ആശംസകൾ അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി ഒരുമിച്ചു നിൽക്കുന്ന എല്ലാ അംഗങ്ങളും ഒത്തു ചേർന്ന ഈ പരിപാടിക്ക് വുമൺസ് ഫോറം സെക്രട്ടറി ശ്രീമതി ബിന്ദു സജീവ് നന്ദി പ്രകാശിപ്പിച്ചു .ശ്രീ ബി എസ് പിള്ള , ശ്രീ ബിനു ആഗ്നൽ ജോസ് , ശ്രീ ബിബിൻ സുരേഷ് , ശ്രീ അഭിലാഷ് നായർ, ശ്രീ രാജേഷ് കർത്താ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related News