കെ കെ എം എ  യുടെ ആദ്യ ചാർട്ടേർഡ് ഫ്ലൈറ്റ് പത്തിന് കോഴിക്കോട്ടെക്  കൂടുതൽ വിമാനങ്ങൾ ഉടൻ 

  • 07/06/2020

കുവൈത്ത്‌ : അത്യാവശ്യമായി നാട്ടിൽ പോകേണ്ടവരെ നാട്ടിലെത്തിക്കാൻ കെ കെ എം എ ഏർപ്പെടുത്തുന്ന ആദ്യ ചാർട്ടേർഡ് ഫ്ലൈറ്റ് ജൂൺ പത്തിന്  ബുധനാഴ്ച കോഴിക്കോട്ടെക്കു പറക്കും .കുവൈത്തിലെ പ്രമുഖ ട്രാവൽ കമ്പനിയായ ഐ ടി എൽ വേൾഡ് മായി ചേർന്നാണ് കെ കെ എം എ യുടെ ആദ്യ ചാർട്ടേർഡ് ഫ്ലൈറ്റ് സാധ്യവുമാവുന്നത് . പത്തിന് വൈകുന്നേരം 5 :40 നു പുറപ്പെട്ടു 12 :40 നു വിമാനം കോഴിക്കോട് എത്തിച്ചേരും  ഗർഭിണികളും  , രോഗികളും , പ്രായകൂടുതൽ ഉള്ളവർക്കുമായാണ് ആദ്യ ഫ്ലൈറ്റിൽ മുൻഗണന നൽകിയത്  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതികൾ ഇതിനകം തന്നെ പൂർത്തീകരിച്ചിട്ടുണ്ട് ഗർഭിണികളും  , രോഗികളും , പ്രായകൂടുതൽ ഉള്ളവർക്കുമായാണ് ആദ്യ ഫ്ലൈറ്റിൽ മുൻഗണന നൽകിയത് .കണ്ണൂർ , കൊച്ചി ,  കേന്ദ്രങ്ങളിലേക്കും കൂടുതൽ  ചാർട്ടേർഡ് സർവീസുകൾ നടത്തുവാനുള്ള പ്രവർത്തനങ്ങൾ  കെ കെ എം എഊർജിതമായി നടത്തിവരുന്നു

Related News