കുവൈത്ത് : കോവിഡ് പശ്ചാത്തലത്തിൽ മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് മലയാളി കൌൺസലിംഗ് ഫോറം, ഇന്ത്യൻ ഇസ്ലാഹി സെൻറ (ഐ.ഐ.സി) റുമായി സഹകരിച്ച് മലയാളികൾക്ക് സൗജന്യ കൗൺസലിംഗ് നടത്തുന്നു. ഗൾഫ് രാജ്യങ്ങളിൽ ജോലി നഷ്ടപ്പെട്ടും രോഗബാധിതരായും കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നതായും അവർക്കിടയിൽ ആത്മഹത്യാ പ്രവണത കൂടി വരുന്നതായും നിരവധി വാർത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. അവർക്ക് സാന്ത്വനമായികൊണ്ട് www.malayalicounselor.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ വീഡിയോ കോൺഫറൻസിംഗ് സൗജന്യമായി ഒരുക്കിയിരിക്കുകയാണ് മലയാളി കൌൺസലിംഗ് ഫോറം.ഡോ. എൻ.പി ഹാഫിസ് മുഹമ്മദ്, അബ്ദുൽ ഗഫൂർ തിക്കോടി, ബിനു ജോൺ, രമ്യ ശങ്കർ, അനീസ എ, ഫിറോസ് കെ. എഫ് എന്നീ കൌൺസിലർമാരാണ് ഈ സേവന പ്രവർത്തനത്തിൽ മലയാളി കൌൺസലിംഗ് ഫോറത്തെ സഹായിക്കുന്നത്. +91 7594972229 എന്ന വാട്സ്അപ്പ് നന്പറിലൂടെയും കൌൺസലിംഗ് ആവശ്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണ്. വെബ്സൈറ്റ് ലോഞ്ച് ചെയ്തയുടൻ തന്നെ നിരവധിയാളുകളാണ് ഈ സേവനത്തിനായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള സി.ഐ.ജി ബിൽഡിംഗിലാണ് മലയാളി കൌൺസിംഗ് ഫോറം പ്രവർത്തിക്കുന്നത്.
യോഗത്തിൽ ഐ.ഐ.സി പ്രസിഡൻറ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം വിഷയാവതരണം നടത്തി. യൂനുസ് സലീം, അയ്യൂബ് ഖാൻ, മിർസാദ്, ഇർഷാദ്, ഡോ. മുഹ്സിൻ, നിഹാസ് വാണിമേൽ എന്നിവർ സംസാരിച്ചു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 65829673, 99776124
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?