തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ(ട്രാക്ക്) കുവൈറ്റ് ചാർട്ടേഡ് വിമാനം ജൂൺ 13-ന് തിരുവനന്തപുരത്തേയ്ക്ക്.

  • 08/06/2020

കുവൈറ്റ് സിറ്റി: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുവൈറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്കായി ട്രാക്ക് കുവൈറ്റ് ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനം ജൂൺ-13 ന് തിരുവനന്തപുരത്തേക്ക്‌ തിരിക്കും. ഗോ- എയർവേസുമായി സഹകരിച്ച് പ്രത്യേകം ചാർട്ട് ചെയ്ത വിമാന സർവീസാണ് ഇതുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്. വിമാന സർവീസിനാവശ്യമായുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതികൾ ഇതിനകം തന്നെ ലഭ്യമായിക്കഴിഞ്ഞിട്ടുണ്ട്. രോഗികൾ, ഗർഭിണികൾ, പ്രായമായവർ, ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ, സന്ദർശക വിസയിൽ വന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്നവർ, വിവിധ പരീക്ഷകൾക്കായി നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന വിദ്യാർത്ഥികൾ തുടങ്ങി നിരവധിയാളുകളാണ് രാജ്യാന്തര സർവീസുകൾ മുടങ്ങിയതിന്റെ ഭാഗമായി കുവൈറ്റിൽ കുടുങ്ങിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ട്രാക്ക് കുവൈറ്റിന്റെ നേതൃത്വത്തിൽ ചാർട്ടേഡ് വിമാനത്തിനായി ശ്രമിച്ചതും കൂടുതൽ ആളുകളെ നാട്ടിലെത്തിക്കുന്നതിനായി കൂട്ടായ പരിശ്രമത്തിലൂടെ ചാർട്ടേഡ് വിമാന ത്തിനായുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്നും ട്രാക്ക് കുവൈറ്റ് പ്രസിഡന്റ് വിധുകുമാർ, ജനറൽ സെക്രട്ടറി എം.എ. നിസാം. ട്രഷർ. ബൈജു എന്നിവർ അറിയിച്ചു.

Related News