അന്നൂർ ഇൻറർ നാഷണൽ ഖുർആൻ ഓൺലൈൻ ക്വിസ്സ് മെഗാ മത്സരം; സുബൈദയും സലീനവും ആദ്യ രണ്ട് സ്ഥാനം കരസ്ഥമാക്കി

  • 09/06/2020

കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെൻറർ വെളിച്ചം വിംഗ് റമളാനിലെ ഓരോ ആഴ്ചകളിലുമായി സംഘടിപ്പിച്ച അന്നൂർ ഇൻറർ നാഷണൽ ഖുർആൻ ഓൺലൈനിലെ മെഗാ ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം സുബൈദ വേങ്ങര കരസ്ഥമാക്കി. രണ്ടാം സ്ഥാനം സലീന നൌഷാദ് കണ്ണൂർ രണ്ടാം സ്ഥാനവും യൂനുസ് സലീം കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. വിവിധ രാജ്യങ്ങളിൽ നിന്നായി എഴുനൂറിൽ പരം മത്സരാർത്ഥികളാണ് പങ്കെടുത്തത്. വിജയികൾക്ക് സമ്മാനങ്ങൾ വിതണം ചെയ്യും. നബീൽ ഫറോഖ്, മനാഫ് മാത്തോട്ടം, കെ.സി സഅ്ദ് പുളിക്കൽ, അബ്ദുൽ നാസർ മുട്ടിൽ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. സൂറ. സ്വാദിനെ അവലംബിച്ച് നടത്തുന്ന ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കാൻ http://www.annoor.in എന്ന സൈറ്റിലൂടെ പേര് റജിസ്റ്റർ ചെയ്യുക. എല്ലാ തിങ്കളാഴ്ചകളിലുമായിരിക്കും മത്സരം. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക +95 99926427, 69054515

Related News