കുവൈത്ത്: കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ട കോഴിക്കോട് മാവൂർ കുറ്റിക്കടവ് സ്വദേശിയും കുവൈത്ത് കെ.എം.സി.സി. കുന്ദമംഗലം മണ്ഡലം പ്രവർത്തകസമിതിയംഗവുമായ അജ്മൽ സത്താറിന്റെ മയ്യിത്ത് കുവൈത്തിൽ ഖബറടക്കി. സുലൈബിക്കാത്ത് ഖബർസ്ഥാനിലാണ് മയ്യിത്ത് മറവ് ചെയ്തത്. കൊവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്ന് കുവൈത്ത് അമീരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെയാണ് അജ്മൽ മരണപ്പെട്ടത്. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ്, വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, പ്രവർത്തക സമിതിയംഗം ഷാഫി കൊല്ലം, മെഡിക്കൽ വിംഗ് വൈസ് ചെയർമാൻ നിഹാസ് വാണിമേൽ, കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് ബാവ, മെഡിക്കൽ വിംഗ് ഭാരവാഹി ജാവേദ്, മലബാർ ഗോൾഡ് റിജിണൽ മാനേജർ അഫ്സൽ ഖാൻ, നിസാർ അലങ്കാർ, മജീദ് പൂവാട്ട് പറമ്പ് ,കുവൈത്ത് ഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ എന്നിവർ മയ്യിത്ത് സംസ്കാരത്തിലും ഖബറടക്ക ചടങ്ങിലും പങ്കെടുത്തു..
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?