കെ.കെ.എം.എ ആദ്യ ചാര്‍ട്ടേഡ് വിമാനം പറന്നുയര്‍ന്നു

  • 10/06/2020

ഗര്‍ഭിണികളും, രോഗികളും, പ്രായക്കൂടുതല്‍ കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവരും, ജോലി നഷ്ടപ്പെട്ടവരും ആയി പ്രയാസങ്ങള്‍ അനുഭവിക്കുന്ന പ്രവാസികളെയും കൊണ്ട് കെ.കെ.എം.എ  ആദ്യ ചാര്‍ട്ടേഡ് വിമാനം കോഴിക്കോട്ടേക്ക് പറന്നുയര്‍ന്നു. കുവൈത്തിന്റെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ ഒരു പൊന്‍തൂവലാണ് ഇതെന്ന് കെ.കെ.എം.എ പത്രക്കുറിപ്പില്‍ അറിയിച്ചു.

ജനശക്തി സാമൂഹ്യ നന്മക്ക് എന്ന മുദ്രാവാക്യത്തില്‍ കെ.കെ.എം.എ അതിന്റെ കാരുണ്യ പ്രവര്‍ത്തനം വളരെ ശാസ്ത്രീയമായി സംവിധാനിച്ചു കൊണ്ട് കോവിഡ് കാലത്തും പ്രവര്‍ത്തിക്കുകയുണ്ടായി. കോവിഡ് ഭീതിയില്‍ പ്രവാസികള്‍ പ്രയാസപ്പെടുന്ന സമയത്ത് ഭക്ഷണ കിറ്റുമായി കുവൈത്തിന്റെ വിവിധ മേഖലകളിലായി കിറ്റുകള്‍ എത്തിച്ചു നല്‍കിയും, വികല സന്ദേശങ്ങള്‍ കൊണ്ട് മാനസിക പിരിമുറുക്കം അനുഭവിക്കുന്ന പ്രവാസികളെ വിദഗ്ദ കൌണ്‍സലിംഗ് പാനലിലൂടെ യാതാര്‍ത്ഥ്യം മനസ്സിലാക്കി കൊടുത്തു മനസംഘര്‍ഷങ്ങളെ അകറ്റുവാനും, ആരോഗ്യ പ്രശ്നമുള്ളവരെ ആശ്വസിപ്പിക്കാനും, മരുന്ന് ആവശ്യമുള്ളവര്‍ക്ക് മരുന്നുകള്‍ എത്തിച്ചു കൊടുക്കാനും, ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പ്രയാസങ്ങള്‍ നേരിട്ടപ്പോള്‍ അവരിലേക്ക് ആവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുത്തു കൊണ്ടും പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ ലോക്ഡൌന്‍ കാലത്തും കുവൈത്തിന്റെ മേഖലകളില്‍ സമയ കാല വ്യത്യാസമാന്യേ പ്രവര്‍ത്തിച്ചു. മരണപ്പെട്ട സഹോദരങ്ങളുടെ മൃതശരീരങ്ങളെ മറ ചെയ്യപ്പെടുന്നതിലും നാട്ടിലേക്ക് അയക്കുന്നതിലും സംഘടന വളരെ കൃത്യതയോടെ കാര്യങ്ങള്‍ ചെയ്യുകയുണ്ടായി. കരുതലിന്റെ കരുത്തുമായി കൊറോണകാലത്ത് മരുഭൂമിയില്‍ സജീവമായി കെ.കെ.എം.എ എന്ന കാരുണ്യ സംഘം.

Related News