കുവൈത്ത് / കൊടുങ്ങല്ലൂർ : കുവൈത്ത് പ്രവാസിയായ കൊടുങ്ങല്ലൂർ സ്വദേശി ശ്രീ. ഷിഹാബ്, മെയ് 19 മുതൽ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഫർവ്വാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് തുടർ ചികിത്സയ്ക്കായി അടിയന്തിരമായി നാട്ടിലേക്ക് പോകേണ്ടതായി വന്നപ്പോൾ, അദ്ദേഹത്തിന്റെ നാട്ടുകാരനായ ശ്രീ സൈഫുദ്ദിൻ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ അംഗവും സാമൂഹിക പ്രവർത്തകനുമായ ശ്രീ സന്തോഷ് സി എച്ചിന്റെ മുൻപാകെ ഈ വിഷയം അറിയിക്കുകയും, സന്തോഷിന്റേയും ഫ്രണ്ട്‌സ് ഓഫ് കണ്ണൂരിന്റെയും നേതൃത്വത്തിൽ ഈ വിഷയം എംബസ്സിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ട എംബസ്സി അധികൃതർ ജൂൺ ഒൻപതാം തീയ്യതി കോഴിക്കോട്ട് പോയ വിമാനത്തിൽ ഷിഹാബിന് നാട്ടിലേക്ക് പോകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. ഇത് പ്രകാരം നാട്ടിലെത്തിയ ഷിഹാബ്, കടുത്ത ശാരീരിക അസ്വാസ്ഥ്യം നേരിട്ടതിനാലും കുവൈറ്റിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ എന്ന നിലയിലും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും ചെയ്തു.ഷിഹാബിന് ഹോം ക്വാറന്റൈന് വേണ്ടി അദ്ദേഹത്തിന്റെ വീട്ടിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും, മാതാപിതാക്കൾ മറ്റൊരിടത്തേക്ക് താമസം മാറുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിന് അവരുടെ വീട്ടിൽ ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തുന്നതിനെതിരെ സമീപവാസികൾ പ്രതിഷേധിക്കുകയും, അദ്ദേഹത്തിന്റെ വീട് ചില സാമൂഹ്യ വിരുദ്ധർ ആക്രമിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. കുവൈറ്റിൽ നിന്നും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈയ്യിൽ ഉള്ള വ്യക്തിയായിരുന്നു ശ്രീ ഷിഹാബ്. അദ്ദേഹത്തിനും, കുടുംബത്തിനും നേരെയുണ്ടായ മാനസികവും, വീടിനു നേരെ നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായ അതിക്രമത്തിനെതിരെയും പ്രവാസി സംഘടന എന്നുള്ള നിലയിലും ഈ വിഷയത്തിൽ ഇടപെട്ട സംഘടന എന്നുള്ള നിലയിലും ശക്തമായ പ്രതിഷേധം ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) രേഖപ്പെടുത്തുന്നു. മുഴുവൻ പ്രവാസി സംഘടനകളും ഈ വിഷയത്തിൽ പ്രതിഷേധിക്കണമെന്നും, അദ്ദേഹത്തിന്റെ വീടിനു നേരെ ആക്രമണം നടത്തിയ സാമൂഹിക വിരുദ്ധർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ കേരള സർക്കാരിനോടും അഭ്യർത്ഥിക്കുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?