കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം കേരളം പിൻവലിക്കണം - കെ കെ എം എ

  • 12/06/2020

കുവൈത്ത്‌ : വിദേശ രാജ്യങ്ങളിൽ നിന്നും ജൂൺ 20 മുതൽ കേരത്തിലേക് വരുന്നവർ കോവിഡ് നെഗറ്റീവ് ആണെന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്ന കേരള സർക്കാരിന്റെ പുതിയ ഉത്തരവ് അടിയന്തിര പ്രാബല്യത്തോടെ പിൻവലിക്കണമെന്ന് കെ കെ എം എ , കേരളം മുഖ്യമന്ത്രിക്കും , നോർക്ക , ആരോഗ്യ വകുപ്പ് മന്ത്രിമാർക്ക്കും അടിയന്തിരമായി അയച്ച നിവേദത്തിൽ ആവശ്യപ്പെട്ടു . പിടിച്ചുനിൽക്കാൻ ഗത്യന്തരമില്ലാതെയാണ് പ്രവാസികൾ എത്രയും വേഗം സ്വന്തം നാട്ടിലും വീട്ടിലും എത്തിപ്പെടാൻ ശ്രമിക്കുന്നത്.   തൊഴിലും വരുമാനവമില്ലാതെ മൂന്നുനാലു മാസം ക്ലേശകരമായ ജീവിതം നയിക്കുന്ന ആയിരങ്ങൾ സ്വന്തം ജീവനെങ്കിലും രക്ഷിക്കാമല്ലോ എന്ന ചിന്തയിലാണ് ചാർട്ടേർഡ് ഫ്ലൈറ്റിനെപോലും ആശ്രയിച്ചു നാട്ടിലെത്താൻ ശ്രമിക്കുന്നത്.  ചാർട്ടേർഡ് ഫ്ലൈട്ടിൽ വരുന്നവർ എല്ലാം സമ്പന്നർ ആണെന്ന തരത്തിലുള്ള തീരുമാനം അധികൃതർ കൈകൊള്ളരുത്.  നാട്ടിൽ കെട്ടുതാലി പോലും പണയപ്പെടുത്തി ടിക്കറ്റിനുള്ള പണം വിദേശത്തു എത്തിച്ചാണ് നൂറുകണക്കിന് പ്രവാസികൾ നാട്ടിലെത്തുന്നത്.  സർക്കാരുകൾ സ്വന്തം ഉത്തരവാഥിത്വം നിർവഹിക്കാൻ പരാജപെട്ടിടത് സാമൂഹ്യ സംഘടനകളുടെ അദ്ധ്വാനത്തിലും സഹായത്തിലുമാണ് പ്രവാസികൾ സ്വന്തം ജീവൻ രക്ഷിക്കാൻ നാട്ടിലെത്താൻ വെപ്രാളപ്പെടുന്നത് അതിനിടയിൽ അവർക്കു ദോഷകരമാകുന്ന തീരുമാനങ്ങൾ സർക്കാരുകൾ കൈക്കൊള്ളുന്നത് അത്യന്തം പ്രദിഷേധാർഹമാണ് . കൂടാതെ വന്ദേ ഭാരത് ഫ്ലൈറ്റുകളിൽ യാത്രചെയ്യുന്നവരും ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ യാത്രചെയ്യുന്നവരും ഒരേ സാഹചര്യത്തിൽ ഉള്ളവരാണ് .  എന്നാൽ ചാർട്ടേർഡ് ഫ്ലൈറ്റിൽ വരുന്നവരെ വിവേചനത്തിന് ഇരയാക്കുന്നതു അനീതിയാണ്  വ്യാപകമായ തോതിൽ കോവിഡ് ടെസ്റ്റു നടത്തുവാൻ വിദേശങ്ങളിൽ സൗകര്യങ്ങളില്ല.   ആശുപതികൾ നിറഞ്ഞു കവിഞ്ഞിരിക്കുന്നു .   ഈ സാഹചര്യത്തിൽ വിദേശങ്ങളിൽ കോവിഡ് ടെസ്റ്റു നടത്തി നെഗറ്റീവ് ആണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുക എളുപ്പമാകില്ല . വിദേശങ്ങളിൽ ടെസ്റ്റു നടത്തുന്നതിന് പകരം കേരളത്തിലെ വിമാനത്താവളങ്ങളിൽ ടെസ്റ്റു നടത്തുവാനും പോസിറ്റീവ് ആയവരെ സർക്കാരിന്റെ കീഴിലുള്ള സെന്ററുകളിലേക് നിർബന്ധിത കോരണ്ടെൻ ചെയ്യിക്കുവാനും സംവിധാനം ഉണ്ടാക്കണം . നിവേദനത്തിൽ കെ കെ എം എ ആവശ്യപ്പെട്ടു 

Related News