ഗർഭിണിക്ക്, സഹായവുമായി ഷാഫി പറമ്പിൽ എം എൽ എയും, KKMA മാഗ്‌നറ്റും

  • 12/06/2020

കുവൈത്ത് സിറ്റി :  ജഹറയിലെ  സ്വാദേശിയുടെ സ്വാകാര്യ നഴ്‌സറിയിൽ ജോലി ചെയ്തു വരുകയായിരുന്ന തിരുവനന്തപുരം സ്വദേശികളായ ഗർഭിണിയും ഭർത്താവും വന്ദേ ഭാരത് മിഷ്യൻ ഇന്നത്തെ തിരുവനന്തപുരം വിമാനത്തിൽ നാട്ടിലേക്ക് യാത്ര തിരിച്ചു, കൊറോണ പ്രതിസന്ധി മൂലം നഴ്സറി പൂട്ടുകയും മൂന്നു മാസമായി ജോലിയും കൂലിയും ഇല്ലാതെ പ്രയാസപ്പെടുകയായിരുന്ന ദമ്പതികളെ കെ കെ എം എ മാഗ്‌നറ്റ് ഏറ്റെടുക്കുകയും അവർക്ക് വേണ്ട താമസം ഭക്ഷണം എന്നിവ ഒരുക്കി നൽകുകയും ചെയ്തു,
നാട്ടിലേക്ക് പോകുന്നതിനായി യൂത്ത് ഇന്ത്യ കുവൈത്ത് വളെണ്ടറും സാമൂഹിക പ്രവർത്തകനുമായ നസീർ പാലക്കാടിനെ സമീപിക്കുകയും അദ്ദേഹം പാലക്കാട്‌ എം എൽ എ ഷാഫി പറമ്പിലിനോട്‌ ഗർഭിണിയുടെ നിലവിലെ സാഹചര്യം ബോധ്യപെടുത്തിയതിനെ തുടർന്ന്
യൂത്ത് കെയറിന്റെ സൗജന്യ വിമാന ടിക്കറ്റ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കുവൈത്തിലെ ഒഐസിസി, യൂത്ത് വിങ് ജനറൽ സെക്രട്ടറി ഇസ്മായിലിനോട് നിർദേശം നൽകുകയും,തുടന്ന്, കെ കെ എം എ മാഗ്‌നറ്റ് അംഗങ്ങളോടൊപ്പം എയർപോർട്ടിൽ എത്തിയ ഗർഭിണിക്ക് യൂത്ത് വിങ് ജനറൽ സെക്രട്ടറി ടിക്കറ്റ് കൈമാറുകയും ചെയ്തു.

Related News