ചാർട്ടഡ് വിമാന യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന; പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക , റോക് .

  • 12/06/2020

ജൂൺ 20 നു ശേഷം ചാർട്ടേർഡ് ഫ്ലൈറ്റിൽ നാട്ടിലേക്ക് യാത്ര തിരിക്കുന്ന മുഴുവൻ യാത്രക്കാരും കോവിഡ് മുക്ത സർട്ടിഫിക്കറ്റ് ഹാജരാകണമെന്ന സർക്കാർ നിലപാട് എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് റെസ്റ്റാറന്റ് ഓണേഴ്‌സ് അസോസിയേഷൻ കുവൈറ്റ് ആവശ്യപ്പെട്ടു . ഗൾഫിലെ നിലവിലെ സാഹചര്യത്തിൽ പ്രസ്തുത നിയമം തികച്ചും അപ്രായോഗികവും , വിവേചന പരവുമാണ് . കുവൈറ്റിലെ ഇന്ത്യൻ എംബസി വിഷയത്തിൽ ക്രിയാത്മകമായി ഇടപെടേണ്ടതുണ്ട് .

കൂടാതെ കോവിഡ്‌ 19 മായി ബന്ധപ്പെട്ട്‌ രാജ്യത്തിന്റെ പുറത്ത്‌ വിവിധ ഗൾഫ്‌ രാജ്യങ്ങളിലായി മരണപ്പെട്ടവരുടെ ആശ്രിതരെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത്‌ സംരക്ഷിക്കണമെന്നും , അത്തരത്തിൽ മരണപ്പെട്ടവരുടെ മക്കൾക്ക്‌ കുടുംബത്തിന്റെ സാമ്പത്തിക നില പരിഗണിച്ചുകൊണ്ട്‌ വിദ്യാഭ്യാസ സംവിധാനങ്ങൾ സൗജന്യമാക്കണമെന്നും റോക്ക്‌ ആവശ്യപ്പെട്ടു. അതോടൊപ്പം വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിവരുന്നവരെ തങ്ങളുടെ വീടുകളിൽ നിയമാനുസൃത ക്വാറന്റൈൻ സംവിധാനത്തിലിരിക്കാൻ അനുവദിക്കാതെ വീടുകൾ കൈയ്യേറ്റം ചെയ്യുന്ന നാട്ടുകാരുടെ നടപടി ഹീനമാണെന്നും അധികാരികളുടെ നിരുത്തരവാദപരമായ സമീപനവും ജനങ്ങളുടെ അവബോധ കുറവുമാണു ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാവാനുള്ള കാരണമെന്നും റോക്ക്‌ സൂചിപ്പിച്ചു.

Related News