ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന പ്രവാസികൾ ഓരോ വർഷത്തിലും കോടികണക്കിന് രൂപയാണ് ഇന്ത്യയിലേക്ക് അയച്ചു കൊണ്ടിരിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സർവ്വേ അനുസരിച്ച് ഈ റെമിറ്റൻസിന്റെ ഏകദേശം 19 ശതമാനവും ലഭിക്കുന്നത് കേരളത്തിനാണ്. കേരളത്തിന്റെയും ഇന്ത്യയുടേയും സമ്പദ് വ്യവസ്ഥയിൽ പ്രവാസികളുടെ പങ്കാളിത്തത്തിനുള്ള തെളിവാണിത്. എന്നാൽ ഇപ്പോൾ കോവിഡ് 19 മഹാമാരി പ്രവാസി സമൂഹത്തിനു മേൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് ഗൾഫ് നാടുകളിൽ മാത്രമായി നൂറുകണക്കിന് മലയാളികൾ ഇതിനകം മരണത്തിന് കീഴടങ്ങിക്കഴിഞ്ഞു. തങ്ങളുടെ കുടുംബാംഗങ്ങളുടെ വിദേശത്തെ മരണം മൂലം വരുമാനമാർഗ്ഗവും നഷ്ടപ്പെട്ടു കഴിഞ്ഞു, ഇവർക്ക് കാര്യമായ ധനസഹായമോ നഷ്ടപരിഹാരമോ നൽകാൻ ഇന്ത്യാ ഗവൺമെന്റോ, സംസ്ഥാന സർക്കാരോ ഇതുവരെ തയ്യാറായിട്ടില്ല എന്നത് വളരെ വിഷമകരമാണ്.ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പി എം കെയർ ഫണ്ടിൽനിന്നോ അല്ലെങ്കിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നോ , വിദേശ രാജ്യങ്ങളിൽ വെച്ച് കോവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് കുറഞ്ഞ വേതനത്തിൽ സാധാരണക്കായി ജോലി ചെയ്തിരുന്നവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അല്ലെങ്കിൽ സഹായം നൽകാൻ കേന്ദ്ര സർക്കാരും, ഒപ്പം കോവിഡ് 19 മഹാമാരിയിൽമരണപ്പെട്ട കേരളീയരായ പ്രവാസി കുടുംബങ്ങളെ സഹായിക്കാൻ കേരളത്തിലെ പ്രവാസി വകുപ്പ്, ലോക കേരളസഭ,നോർക്ക, പ്രവാസി ക്ഷേമനിധി ബോർഡ് എന്നിവരും അടിയന്തിരമായി, നടപടി സ്വീകരിക്കണമെന്ന്ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റി പ്രസിഡണ്ട്, ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ജീവസ് എരിഞ്ചേരിയും പത്രകുറിപ്പിൽ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?